Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രെറ്റ തുൻബർഗിന്​...

ഗ്രെറ്റ തുൻബർഗിന്​ അന്താരാഷ്​ട്ര ചിൽഡ്രൻസ്​ പീസ്​ പുരസ്​കാരം

text_fields
bookmark_border
greta-thunbergh-211119.jpg
cancel

ഹേഗ്​: സ്വീഡ​​​െൻറ ശബ്​ദമായി മാറിയ കൗമാരക്കാരി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിന്​ ഇൻറർനാഷനൽ ചീൽഡ്രൻസ്​ പീസ്​ പുരസ്​കാരം. ആഗോള താപനത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങൾ മുൻനിർത്തിയാണ്​ പുരസ്​കാരം. ​ഗ്രെറ്റയുടെ പോര ാട്ടം ലോകവ്യാപകമായുള്ള സ്​കൂൾ കുട്ടികൾ ഏറ്റെടുത്തിരുന്നു. നെതർലൻഡ്​സിൽ കുട്ടികളു​െട അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ്​ പുരസ്​കാരം നൽകുന്നത്​.

2005 മുതലാണ്​ അവർ പുരസ്​കാരം നൽകിത്തുടങ്ങിയത്​. ഗ്രെറ്റക്കൊപ്പം 15 വയസ്സുള്ള സമാധാന പ്രവർത്തക ദിവിന മാലൂമിനെയും പുരസ്​കാരത്തിന്​ തെരഞ്ഞെടുത്തിട്ടുണ്ട്​. ബോകോ ഹറാമിനെതിരായ സമാധാന പോരാട്ടങ്ങളാണ്​ ദിവിനയെ പുരസ്​കാരത്തിനർഹയാക്കിയത്​. മഡ്രിഡിൽ നടക്കുന്ന അന്താരാഷ്​ട്ര കാലാവസ്ഥ സമ്മേളനത്തിൽ പ​െങ്കടുക്കാൻ ബോട്ട്​ യാത്രയിലായതിനാൽ ഗ്രെറ്റ​ പുരസ്​കാരം ഏറ്റുവാങ്ങാനെത്തില്ല.

1,00,000 യൂറോ ആണ്​ തുക. പാകിസ്​താനി വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ്​ സായിക്കും മുമ്പ്​ പുരസ്​കാരം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newschildrens peace awardgreta thunbergh
News Summary - Greta Thunberg awarded international children's peace prize
Next Story