Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅടുത്ത 48 മണിക്കൂറിൽ...

അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ്​ സേവനത്തിൽ തടസം നേരി​േട്ടക്കാമെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ്​ സേവനത്തിൽ തടസം നേരി​േട്ടക്കാമെന്ന്​ മുന്നറിയിപ്പ്​
cancel

ന്യൂഡൽഹി: ആഗോള വ്യാപകമായി അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ്​ സേവനം തടസപ്പെടാൻ സാധ്യതയുണ്ടെന്ന്​ റഷ്യ മുന്നറിയിപ്പ്​ നൽകി. പ്രധാന ഡൊമൈൻ സെർവറുകളിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണ്​ ഇൻറർനെറ്റ്​ സൗകര്യത്തിൽ തടസം നേരിടുക. പ്രധാന ​െസർവറുകളും അനുബന്ധ നെറ്റ്​ വർക്കുകളും അൽപസമയത്തേക്ക്​ പ്രവർത്തന രഹിതമായിരിക്കും.​

വർധിച്ചു വരുന്ന സൈബർ ആക്രമണങ്ങൾ തടയുന്നതിനായി സുരക്ഷ ഉറപ്പാക്കുന്നതിനാണ്​ അറ്റകുറ്റപ്പണി നടത്തുന്നത്​. ഡൊമൈൻ നെയിം സിസ്​റ്റം (DNS, ഇൻർനെറ്റ്​ അഡ്രസ്​ ബുക്ക്​) സംരക്ഷിക്കുന്നതിനുള്ള ക്രിപ്​റ്റോഗ്രാഫിക്​ കീ മാറ്റുന്ന ജോലിയാണ്​ ഇൗ സമയം നടക്കുക.

ലോക വ്യാപകമായി ഇൻറർനെറ്റ്​ സർവീസി​​​​​െൻറ പ്രവർത്തനം നിർത്തിവെക്കേണ്ടത്​ സുരക്ഷക്ക്​ അത്യാവശ്യമാണെന്ന്​ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ്​ സേവനത്തിൽ തടസം അനുഭവപ്പെടാം. പരിഷ്​കരിക്കാത്ത ഇൻറർ​െനറ്റ്​ സർവീസ്​ പ്രൊവൈഡറാണ്​ ഉപ​ോഗിക്കുന്നതെങ്കിൽ ആഗോള നെറ്റ്​വർക്ക്​ ലഭിക്കുന്നതിലും ഉപയോക്​താക്കൾക്ക്​ ബുദ്ധിമുട്ട്​ അനുഭവപ്പെ​േട്ടക്കാമെന്ന്​ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsmalayalam news onlinemalayalam dailyInternet Service
News Summary - Global Internet Shutdown Likely Over Next 48 Hours - World News
Next Story