കാർബൺ ഡൈഒാക്സൈഡിെൻറ അളവ് വർധിക്കുന്നതായി യു.എൻ
text_fieldsജനീവ: അന്തരീക്ഷത്തിലെ കാർബൺ ഡൈഒാക്സൈഡിെൻറ അളവ് വർധിക്കുന്നതായും പാരിസ് കാലാവസ്ഥ ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും യു.എൻ. 2016ൽ ഇക്കാര്യത്തിൽ നേരത്തേയുള്ള വർധനയെ വെല്ലുന്ന രീതിയിലുള്ള വേഗതയാണുണ്ടായിരിക്കുന്നതെന്നും യു.എൻ മെറ്ററോളജിക്കൽ ഒാർഗനൈസേഷനാണ് വ്യക്തമാക്കിയത്.
അപകടകരമായ വാതകങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞതായും യു.എൻ കാലാവസ്ഥ സംഘടനയുടെ വാർഷിക ബുള്ളറ്റിനായ ഗ്രീൻഹൗസ് ഗ്യാസ് ബുള്ളറ്റിനിൽ പറയുന്നു. ഇത്തരത്തിൽ കാർബൺ ഡൈഒാക്സൈഡ് കേന്ദ്രീകരണം അന്തരീക്ഷത്തിൽ ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുമ്പ് മാത്രമാണ് ഉണ്ടായതെന്നും ഇതിൽ പറയുന്നു. പാരിസ് ഉടമ്പടി പ്രകാരം കാർബൺ ഡൈഒാക്സൈഡും ഹരിതഗൃഹ വാതക ചോർച്ചയും കുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇൗ നൂറ്റാണ്ടിെൻറ അവസാനത്തോടെ കടുത്ത ചൂട് ലോകം അനുഭവിക്കേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. പാരിസ് ഉടമ്പടി 196 രാജ്യങ്ങൾ രണ്ടു വർഷം മുമ്പാണ് അംഗീകരിച്ചത്. എന്നാൽ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കരാറിൽനിന്ന് പിന്മാറാനുള്ള തീരുമാനം വെല്ലുവിളിയുയർത്തുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് യു.എൻ ഏജൻസി പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
