Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൂച്ചക്കെന്താ ഇവിടെ...

പൂച്ചക്കെന്താ ഇവിടെ കാര്യമെന്ന്​ ആരും ചോദിക്കില്ല- ‘ഗ്ലി’ക്കും കൂട്ടർക്കും അയ സോഫിയയിൽ തുടരാം

text_fields
bookmark_border
പൂച്ചക്കെന്താ ഇവിടെ കാര്യമെന്ന്​ ആരും ചോദിക്കില്ല- ‘ഗ്ലി’ക്കും കൂട്ടർക്കും അയ സോഫിയയിൽ തുടരാം
cancel

ഇസ്​താംബുൾ: വെള്ളിയാഴ്​ച തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ അയാ സോഫിയയിൽ 86 വർഷത്തിനിടെ ആദ്യമായി ബാങ്കുയരുന്നതിനും മു​േമ്പ തുർക്കിക്കാരുടെ മനസിൽ ഉയർന്നൊരു ചോദ്യമുണ്ട്​. ‘ഗ്ലി’ ഇനി എവിടെ പോകും? ‘ഗ്ലി’ ഒരു പൂച്ചയാണ്​. പക്ഷേ, അത്ര നിസ്സാരക്കാരിയല്ലെന്ന്​ മാത്രം. ഇൻസ്​റ്റഗ്രാമിൽ ആയിരക്കണക്കിന്​ ഫോളോവേഴ്​സ്​ ഉണ്ട്​. ആരാധകരുടെ പട്ടികയിൽ മുൻ അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ വരെ ഇടംപിടിച്ചിട്ടുണ്ട്​.

1500 വർഷം പഴക്കമുള്ള അയാ സോഫിയ പള്ളി ഹഗിയ സോഫിയ മ്യൂസിയം ആയിരുന്നപ്പോൾ എത്തിയിരുന്ന സന്ദർശകർക്ക്​ കൗതുക കാഴ്​ചയായിരുന്നു ‘ഗ്ലി’. ഈ ചരിത്ര മന്ദിരമായിരുന്നു അവളുടെ വീട്​. 2009ൽ ഒബാമ ഹഗിയ സോഫിയ സന്ദർശിച്ചപ്പോൾ ‘ഗ്ലി’യുടെ ചിത്രം പകർത്തിയത്​ വാർത്തയായിരുന്നു. മ്യൂസിയം വീണ്ടും മുസ്​ലിം പള്ളിയാക്കാനുള്ള തീരുമാനം വന്നപ്പോളും ‘ഗ്ലി’ വാർത്തകളിൽ നിറഞ്ഞു.

അവൾ ഇനി എവിടെ കഴിയും എന്നതായിരുന്നു ആ സമയത്ത്​ ഇറങ്ങിയ തുർക്കി പത്രങ്ങളിലെ പ്രധാന തലക്കെട്ടുകളിലൊന്ന്​. തുർക്കിയിലെ സമൂഹ മാധ്യമങ്ങളിലും ‘ഗ്ലി’ നിറഞ്ഞുനിന്നു. അവൾ മാത്രമല്ല, ഈ ചരിത്ര മന്ദിരം വീടാക്കിയ നിരവധി പൂച്ചകൾ ഇനി എന്തു​ ചെയ്യുമെന്നായിരുന്നു ചർച്ചകളെല്ലാം. 

ഇപ്പോൾ ‘ഗ്ലി’ക്കും കൂട്ടർക്കും അയ സോഫിയയിൽ തുടരാമെന്നാണ്​ അധികൃതര​ുടെ തീരുമാനം. ‘ഗ്ലി’ക്ക്​ മാത്രമല്ല ഇവിടെ കഴിയുന്ന എല്ലാ പൂച്ചകൾക്കും അയാ സോഫിയയിൽ തുടരാമെന്ന്​ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​െൻറ വക്​താവ്​ ഇബ്രാഹിം കലിൻ പറഞ്ഞു. ‘ഗ്ലി’ വളരെ പ്രശസ്​തയാണ്​. അത്ര പ്രശസ്​തരല്ലാത്ത പൂച്ചകളും അവിടെയുണ്ട്​. ‘ഗ്ലി’ക്ക്​ അവിടെ തുടരാം. മറ്റ്​ പൂച്ചകളെയും ഞങ്ങൾ പള്ളിയിലേക്ക്​ സ്വാഗതം ചെയ്യുന്നു’- അദ്ദേഹം വ്യക്​തമാക്കി.  

2009ൽ മുൻ അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ ഹഗിയ സോഫിയ സന്ദർശിച്ചപ്പോൾ ‘ഗ്ലി’യെ താലോലിക്കുന്നു
 

ഉമുത്​ ബഹ്​ചിചി എന്ന ഗൈഡ്​ ഇൻസ്​റ്റഗ്രാം പേജ്​ തുടങ്ങിയതോടെയാണ്​ ‘ഗ്ലി’ പ്രശസ്​തയായത്​. 48,000ത്തിലധികം പേരാണ്​ അവളെ ഇൻസ്​റ്റഗ്രാമിൽ പിന്തുടരുന്നത്​. ഈ അക്കൗണ്ടിൽ നിറയെ അവളുടെ ഫോ​ട്ടോകളാണ്​. അവിടെയെത്തുന്ന സഞ്ചാരികൾ എടുക്കുന്ന അവളുടെ ഫോ​ട്ടോ ഈ അക്കൗണ്ടിൽ ടാഗ്​ ചെയ്യാറുമുണ്ട്​. 

‘അവിടെ സഞ്ചാരികളുമായി പോക​ു​േമ്പാളെല്ലാം ‘ഗ്ലി’യെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഒരു മോഡലി​നെ പോലെ​ അവൾ സഞ്ചാരികളുടെ കാമറക്ക്​ മുന്നിൽ പോസ്​ ചെയ്​തിരുന്നു. അവളെ കാണാൻ ഇസ്​താംബുളിലേക്ക്​ വരുന്നു എന്നൊക്കെ പറഞ്ഞ്​ ഇൻസ്​റ്റയിൽ ധാരാളം സന്ദേശങ്ങൾ വരാറുണ്ട്​’-  ഉമുത്​ ബഹ്​ചിചി പറയുന്നു. 

ബൈസാൻറിയൻ ചക്രവർത്തി ജസ്​റ്റീനിയൻ ഒന്നാമൻ ആണ്​ 537ൽ അയാ സോഫിയ ക്രിസ്​തീയ ദേവാലയം നിർമിക്കുന്നത്​. എന്നാൽ, 1453ൽ കോൺസ്​റ്റാൻറിനോപ്പിൾ ഒ​ട്ടോമൻ അധീനതയിലായതോടെ ഇത്​ മുസ്​ലിം പള്ളിയാക്കി മാറ്റി.

നൂറ്റാണ്ടുകൾ പള്ളിയായിരുന്ന ഇവിടം ആധുനിക മതേതര തുർക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്​തഫ കമാൽ അതാതുർക്​ ആണ്​ മ്യൂസിയം ആക്കി മാറ്റിയത്​. 1930ൽ പള്ളിയെ മ്യൂസിയമാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന്​ ഉന്നതകോടതി വിധിച്ചതിനു പിന്നാലെയാണ്​ അയാ സോഫിയ വീണ്ടും മുസ്​ലിംകൾക്ക്​ ആരാധനക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്​. ‘യുനെസ്​കോ’ ലോക പൈതൃകപട്ടികയിൽ പെടുത്തിയ കെട്ടിടമാണിത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHagia Sophia
News Summary - Gli the cat can stay even as Istanbul’s Hagia Sophia changes
Next Story