വിദേശ ഫണ്ടിങ് ഒഴിവാക്കാൻ ജർമനിയിൽ ‘പള്ളി നികുതി’ക്ക് ആലോചന
text_fieldsബർലിൻ: ഇസ്ലാമിക സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ടിങ്ങിനോടുള്ള ആശ്രിതത്വം ഒഴിവാക്ക ാൻ ജർമനിയിൽ ‘പള്ളി നികുതി’ക്ക് ആലോചന. ആേലാചിക്കാവുന്ന ഒരു സാധ്യതയാണിതെന്ന് പാ ർലമെൻറിൽ ഉയർന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകി. രാജ്യത്തെ 16 സ്റ്റേറ്റുകൾ തത്ത്വത്തിൽ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഏതാണ്ട് 50 ലക്ഷം മുസ്ലിംകളാണ് ജർമനിയിലുള്ളത്. ഇതിൽ നല്ലൊരു ഭാഗവും തുർക്കി, അറബ് രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ടർക്കിഷ്- ഇസ്ലാമിക് യൂനിയൻ ഓഫ് ദ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയെൻറ നേതൃത്വത്തിൽ 900 പള്ളികളാണ് ജർമനിയിൽ പ്രവർത്തിക്കുന്നത്.
ഈ പള്ളികളിലെ ഇമാമുമാർക്ക് തുർക്കിയാണ് ശമ്പളം നൽകുന്നത്. രണ്ടുവർഷം മുമ്പ് ജർമനിയും തുർക്കിയും തമ്മിലുള്ള ബന്ധം വഷളായേപ്പാൾ നിരവധി നേതാക്കൾ ഈ വിഷയം ഉയർത്തിയിരുന്നു. ഇത്തരം വിദേശ ഫണ്ടിങ് പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ‘ക്രിസ്ത്യൻ ചർച്ച് ടാക്സി’െൻറ മാതൃകയിൽ പള്ളി നികുതിക്ക് ആലോചിക്കുന്നത്.