Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിലെ ആശുപത്രയിൽ...

ജർമനിയിലെ ആശുപത്രയിൽ തീപിടിത്തം; രണ്ട്​ പേർ മരിച്ചു

text_fields
bookmark_border
ജർമനിയിലെ ആശുപത്രയിൽ തീപിടിത്തം; രണ്ട്​ പേർ മരിച്ചു
cancel

ബെർലിൻ :മധ്യജർമനിയിലെ ബോഹും നഗരത്തിലെ ബെർഗ്​മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്​. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയിൽ തീപിടുത്തമുണ്ടായത്​. ഇതുവരെ തീയണക്കാൻ സാധിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.

ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവൻ കത്തി നശിച്ചതായാണ് വിവരം.  

 

Show Full Article
TAGS:germany bergmnashil hospital 
News Summary - Germany 2 dead, 15 injured in fire at Bergmannsheil hospital
Next Story