You are here
ജർമനിക്കാർ ഇനി ആറു മണിക്കൂർ ജോലി ചെയ്താൽ മതി
ബർലിൻ: തൊഴിലാളി സംഘടനയായ ഇൻഡസ്ട്രിയൽ യൂനിയൻ െഎ.ജി മെറ്റൽ നടത്തിവന്ന സമരത്തെത്തുടർന്ന് ജർമനിയിലെ തൊഴിൽസമയം ദിവസം ആറു മണിക്കൂറാക്കി കുറച്ചു. 40 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ആഹ്ലാദഭരിതരാക്കുന്നതാണ് തീരുമാനം.
ദക്ഷിണ പശ്ചിമ സംസ്ഥാനമായ ബാഡൻ-വുർെട്ടംബർഗിലെ ലോഹ, എൻജിനീയറിങ് മേഖലയിൽ തൊഴിൽചെയ്യുന്ന ഒമ്പതു ലക്ഷം ആളുകൾക്ക് രണ്ടു വർഷത്തേക്കാകും പ്രാഥമികമായി ഇതിെൻറ പ്രയോജനം ലഭിക്കുക.
വൈകാതെ മറ്റു വ്യവസായ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷ. െഎ.ജി മെറ്റൽ എന്ന മുൻനിര തൊഴിലാളി സംഘടന മൂന്നു ദിവസമായി നടത്തിയ 24 മണിക്കൂർ സമരത്തിെൻറയും തൊഴിലാളി പണിമുടക്കിെൻറയും പശ്ചാത്തലത്തിലാണ് വിധി. തൊഴിലാളിസൗഹൃദ സമ്പദ്ഘടനയിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ അടുക്കുന്നുവെന്നുള്ള സൂചനകളാണിത്.