Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമൻ മന്ത്രി...

ജർമൻ മന്ത്രി ഷെയ്‌ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

text_fields
bookmark_border
Thomas-shepherd.jpg
cancel

ഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ജർമൻ മന്ത്രി ഷെയ്‌ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സംസ്ഥാനം നേരിടാൻ പോകുന്ന ഗുരുതരമാ യ സാമ്പത്തിക പ്രതിസന്ധിയാണ്​ സ്വയം വരിച്ച മരണത്തിലേക്ക്​ അദ്ദേഹത്തെ നയിച്ചത്​.

ഇന്നലെയാണ് ആത്മഹത്യാ കുറിപ്പ്​​ കണ്ടെടുത്തത്​. കുറിപ്പിലെ വിവരങ്ങൾ അടുത്ത സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി ഫോൾക്കർ ബൌഫിയർ ആണ്​​ അറിയിച്ചത്. കൊറോണ സൃഷ്​ടിച്ച പ്രതിസന്ധി തരണം ചെയ്താലും അടുത്ത കാലത്തൊന്നും സാമ്പത്തിക രംഗം പൂർവ്വാവ സ്ഥിതിയിലേക്കെത്തി​െല്ലന്ന്​ ഷെയ്‌ഫർ ഭയന്നിരുന്നതായാണ്​ വിവരം.

അവധി ദിവസങ്ങളിലും രാത്രി 10 മണി വരെ ത​​െൻറ ഓഫീസിൽ ജോലിയിലേർപ്പെടാറുള്ള തോമസ് ഷെയ്‌ഫർ സമർഥനായ ഭരണാധികാരിയായിരുന്നു. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന അദ്ദേഹത്തെ ഹെസ്സെ സംസ്ഥാനത്തി​​െൻറ ഭാവി മുഖ്യമന്ത്രിയായും പരിഗണിച്ചിരുന്നു.

എന്നാൽ കോവിഡ്​ 19 മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ത​​െൻറ​ ഇതുവരെയുള്ള യശസ് ഇല്ലാതാക്കുമെന്ന് അദ്ദേഹം ഭയന്നു.മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന ഇദ്ദേഹത്തി​​െൻറ ആത്മഹത്യ പെട്ടന്നുള്ള തീരുമാനമായിരുന്നുവെന്നാണ്​ കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്ച്ച സമൂഹ മാധ്യമത്തിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്ന വീഡിയോയിൽ അങ്ങേയറ്റം ആഹ്ലാദവാനായിരുന്നു.ശക്തമായ സുരക്ഷാവലയമുള്ള ഒരു മന്ത്രിയുടെ മൃതദേഹം എങ്ങിനെ റെയിൽ പാതയിൽ കണ്ടു എന്നത്​ ദുരൂഹമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsThomas shepherdgermann minister
News Summary - german minister Thomas shepherd suicide note found -world news
Next Story