കോവിഡിന്‍റെ സാമ്പത്തിക പ്രതിസന്ധി; ജർമനിയിൽ ധനമന്ത്രി ജീവനൊടുക്കി
text_fieldsഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ജർമനി യിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ (54) ജീവനൊടുക്കി. തോമസിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് തോമസ് ആണ്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം. ഭാര്യയും രണ്ടു മക്കളുമുണ്ട് തോമസ് ഷോഫർക്ക്.