ജർമനിയിൽ തീവ്ര വലതുപക്ഷസംഘം ലക്ഷ്യമിട്ടത് വൻ മുസ്ലിം വേട്ട
text_fieldsബർലിൻ: ജർമനിയിൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ തീവ്ര വലതുപക്ഷ ഗ്രൂപ് അംഗങ്ങൾ ന്യൂ സിലൻഡിലെ പള്ളിയിൽ നടന്നപോലുള്ള ആക്രമണത്തിന് പദ്ധതിയിട്ടതായി സർക്കാർ വക്താവ് വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് 12 അംഗ സംഘം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി അറസ്റ്റിലായത്.
പ്രാർഥനവേളകളിൽ മുംസ്ലിംകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി വൻ ആൾനാശമുണ്ടാക്കാനായിരുന്നു ഇവരുടെ ആലോചന. രാജ്യത്ത് ഇത്തരം ഭീകര ഗ്രൂപ്പുകളുണ്ടായി വന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബർലിനിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരുടെ പ്രവർത്തനങ്ങൾ കുറച്ചു നാളുകളായി സർക്കാർ നിരീക്ഷണത്തിലായിരുന്നു.
