Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ നാലാമതും...

ജർമനിയിൽ നാലാമതും മെർകൽ ​

text_fields
bookmark_border
Angela Merkel
cancel

ബർലിൻ: ​​ജർമനിയിൽ തുടർച്ചയായി നാലാമതും അംഗല മെർകൽ തന്നെ ഭരിക്കും. തീവ്ര വലതുപക്ഷം ആദ്യമായി പാർലമ​​െൻറിൽ സാന്നിധ്യമുറപ്പിച്ച പൊതുതെരഞ്ഞെടുപ്പിൽ മെർകൽ നേതൃത്വം നൽകുന്ന ക്രിസ്​ത്യൻ ഡെമോക്രാറ്റ്​സ്​ (സി.ഡി.യു)-ക്രിസ്​ത്യൻ സോഷ്യൽ യൂനിയൻ (സി.എസ്​.യു) സഖ്യം 32.5 ശതമാനം വോട്ടുകളുമായി ഒന്നാമതെത്തി. പ്രധാന എതിരാളിയായിരുന്ന മാർട്ടിൻ ഷുൾസി​​​െൻറ സോഷ്യൽ ഡെമോക്രാറ്റ്​സ്​ 20 ശതമാനവുമായി പിറകിലായപ്പോൾ നീണ്ട ആറു പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷം സഭയിലെത്തുമെന്നും എക്​സിറ്റ്​ പോൾ ഫലങ്ങൾ പറയുന്നു.

13 ശതമാനമാകും തീവ്ര വലതുപക്ഷമായ ആൾട്ടർനേറ്റിവ്​ ഫോർ ജർമനിയുടെ (എ.എഫ്​.ഡി) വോട്ട്​. എ.ആർ.ഡി എന്ന ടെലിവിഷൻ ചാനലിനുവേണ്ടി നടത്തിയതാണെങ്കിലും ജർമനിയിൽ എക്​സിറ്റ്​ ​പോൾ ഫലങ്ങൾ കൃത്യമായാണ്​ വിലയിരുത്തപ്പെടുന്നത്​.

2013ൽ നേടിയ 41.5 ശതമാനത്തെ അപേക്ഷിച്ച്​ ഏറെ കുറവായതിനാൽ ഇത്തവണ മന്ത്രിസഭ രൂപവത്​കരണം പൂർത്തിയാക്കാൻ മാസങ്ങളെടുക്കു​മെന്നാണ്​ സൂചന. വീണ്ടും ജയിച്ചതോടെ ജർമനിയുടെ ചരിത്രത്തിൽ തുടർച്ചയായി നാലു തവണ ജയിച്ച മൂന്നാമത്തെയാളായി അംഗല. ജർമനിയുടെ പുനരേകീകരണത്തിന്​ ചുക്കാൻപിടിച്ച ഹെൽമുട്ട്​ കോൾ, രണ്ടാം ലോക യുദ്ധത്തിനുശേഷം രാജ്യത്തെ പഴയ സമൃദ്ധിയിലേക്കു തിരികെയെത്തിച്ച കോൻറാഡ്​ അഡിനോയർ എന്നിവരാണ്​ നേര​േത്ത നാലുവട്ടം ജയം പൂർത്തിയാക്കിയവർ. 

മെർകലി​​​െൻറ ക്രിസ്​ത്യൻ ഡെമോ​ക്രാറ്റുകൾക്ക്​ 631 അംഗ പാർലമ​​െൻറിൽ 216 സീറ്റുകൾ ലഭിച്ചേക്കുമെന്നാണ്​ പ്രവചനം. രണ്ടാമതുള്ള എസ്​.പി.ഡിക്ക്​ 133ഉം എ.എഫ്​.ഡിക്ക്​ 89ഉം അംഗങ്ങളെ ലഭിക്കും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angela Merkelworld newsGerman Chancellormalayalam newsGerman electionfourth term
News Summary - German election: Angela Merkel on track for fourth term-World News
Next Story