You are here

ജർമനിയിലെ ദുരൂഹമരണം; ആഭിചാര സംഘത്തിൻറെ കടുംകൈ -EXCLUSIVE

  • സംഭവത്തിനു പിന്നിൽ സ്വതന്ത്ര ലൈംഗിക സംഘം

ജർമനിയിലെ ആർ.ടി.എൽ ടി.വി പുറത്തുവിട്ട നിഗൂഡ സംഘത്തിൻറെ ദൃശ്യങ്ങൾ

ജർമനിയിലെ ബവേറിയ സംസ്ഥാനത്തിൽ അഞ്ചുപേർ അമ്പേറ്റു മരിച്ചത്​ ലൈംഗിക സംഘടനയുടെ ആഭിചാര കർമത്തിൻെറ ഭാഗമായാണെന്ന്​ വെളിപ്പെടുത്തൽ. പാസ്സാവുവിൽ മൂന്നുപേരും 635 കിലോ മീറ്റർ അകലെ ഗിഫോണിൽ രണ്ടുപേരുമാണ്​ കഴിഞ്ഞ ദിവസം അ​മ്പ്​ തറച്ചു കൊല്ലപ്പെട്ടത്​. 

പാസ്സാവുവിൽ കൊല്ലപ്പെട്ട  ടോർസ്റ്റൻ എന്ന 53 കാരനായ വ്യാപാരി ‘ഡ്യു ലോ വൾട്ട്​’ (deus lo vault) എന്ന സംഘടനയിലെ അംഗമാണ് ..‘അത് ദൈവത്തിനു വേണ്ടതാണ്’ എന്ന അർഥമുള്ള ഈ സംഘടനയിൽ അദ്ദേഹത്തോടൊപ്പം ചേർന്നതാണ്​ 33 കാരിയായ ഫെറീന. ഇവർ വെസ്റ്റർവാൾഡിലെ ബേക്കറി ജീവനക്കാരിയാണ് ടോർസ്റ്റന്​ ഒപ്പമാണ് ഫെറീനയുടെ താമസം. ഇവരുടെ അടുത്തകൂട്ടുകാരിയാണ് ഒപ്പം മരിച്ച 30 കാരി ഇ. കാസ്‌റ്റിൻ.  

ആർ.ടി.എൽ ടി.വി പുറത്തുവിട്ട ദൃശ്യത്തിൽ നിന്ന്​

വിറ്റൻബെർഗിലെ പ്രൈമറി സ്‌കൂൾ അധ്യാപികയാണ്​ കാസ്​റ്റിൻ. ഗിഫോണിൽ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ട മുപ്പതുകാരിയായ ഗെറ്റ്റൂഡുവാണ്​  കാസ്‌റ്റിൻറെ ജീവിത പങ്കാളി.  രണ്ടു വര്ഷം മുൻപ് ഈ സംഘത്തിൽ  ചേർന്ന 19 കാരിയായ കരീനയാണ് ജീവൻ നഷ്​ടപ്പെട്ട അഞ്ചാമത്തെയാൾ. 
 

മൂന്നു പേർ കൊല്ലപ്പെട്ട പാസ്സാവുവിലെ ഹോട്ടൽ

എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്​ചകളിലും ഇവർ ഒരു കേന്ദ്രത്തിൽ ഒത്തുകൂടാറുണ്ടായിരുന്നു. വലിയ ഒരു മഴുവും തടികൊണ്ടുള്ള ഭാരിച്ച ഒരു മരക്കുരിശും ആണ് ഇവരുടെ ആഭിചാര കേന്ദ്രത്തിലെ ആരാധനാവസ്‌തു. സ്വതന്ത്ര ലൈംഗികതയാണ്​ ഇവരുടെ രീതി. കറുത്തവസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്​. .. ചുണ്ടുപോലും കറുത്ത ലിപ്​സ്​റ്റിക്​ ഉപയോഗിച്ച്​ ഇവർ കറുപ്പിക്കുമായിരുന്നു. ആറുപേരും ജർമൻ ആർച്ചറി ഫെഡറേഷനിലെ അംഗങ്ങളും ക്രോസ് ബോ കൈവശം വയ്ക്കാൻ  അവകാശമുള്ളവരുമാണ്​.  

‘ഡ്യു ലോ വൾട്ട്​’ സംഘത്തിൻറെ ദുരൂഹമായ പ്രാർത്ഥന മുറിയിൽ മരക്കുരിശും മഴുവും

അധ്യാപികയായ കാസ്റ്റിൻ എഴുതിവച്ച കുറിപ്പിൽ നിന്നാണ്​ ദുരൂഹ മരണത്തിൻറെ കാരണം പൊലീസ്​ കണ്ടെടുത്തിയത്​. നേരത്തേ തയറാക്കിയ പദ്ധതി അനുസരിച്ചു മൂന്നുപേർ പാസാവുവിലും രണ്ടുപേർ ഗിഫോണിലും തങ്ങൾ ആവിഷ്‌ക്കരിച്ച പദ്ധതി നടപ്പാക്കുകയായിരുന്നുവത്രെ. 


പാസ്സാവുവിലെ മരണങ്ങളിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്​. കാസ്റ്റിൻ ആദ്യം ടോർസ്റ്റനെയും ഫെറീനയെയും അമ്പെയ്​തു കൊന്നതിനു ശേഷം  അതിസങ്കീർണമായി എങ്ങനെയോ ക്രോസ്​ ബോ ഉപയോഗിച്ച് തന്നെ മരണംവരിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം. അതല്ലങ്കിൽ അമ്പു തൊണ്ടയിൽ കുത്തിയിറക്കിയതായിരിക്കാമെന്നും കരുതുന്നു. എന്തായാലും അതി ദാരുണമായിരുന്നു ഈ ആഭിചാരക്രിയയുടെ അന്ത്യം. ഗിഫോണിൽ ഇരുവരും പരസ്പരം അമ്പെയ്​ത്​ ജീവിതം അവാസാനിപ്പിച്ചതായാണ്​ കരുതുന്നത്​. 

പാസ്സാവുവിൽ കൊല്ലപ്പെട്ട  ടോർസ്റ്റൻ എന്ന 53 കാരനായ വ്യാപാരി

ഈ സംഘത്തിൽ അവസാനമായി അംഗമായത്​ കരീനയെന്ന വിദ്യാർത്ഥിനിയാണ്​. പതിനേഴാം വയസിൽ വീട് വിട്ടിറങ്ങിയ കരീന​ കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. കരീനയെ കാണാനില്ലെന്നു കാണിച്ച്​ മാതാവ് ഒരിക്കൽ പത്രപരസ്യവും ചെയ്തിരുന്നു. കാസ്റ്റിൻ, ഗെറ്റ്റൂട് എന്നിവർക്കൊപ്പം വിറ്റൻബർഗ് കമ്മ്യുണിറ്റിയിലാണ്​ കരീന രജിസ്റ്റർ ചെയ്‌തിരുന്നത്​. 

ക്രോസ്​ ബോ

 

Loading...
COMMENTS