Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശ്​ മുൻ സൈനിക...

ബംഗ്ലാദേശ്​ മുൻ സൈനിക ഭരണാധികാരി മുഹമ്മദ്​ ഇർഷാദ്​ അന്തരിച്ചു

text_fields
bookmark_border
ബംഗ്ലാദേശ്​ മുൻ സൈനിക ഭരണാധികാരി മുഹമ്മദ്​ ഇർഷാദ്​ അന്തരിച്ചു
cancel
ധാക്ക: ബംഗ്ലാദേശ്​ മുൻ സൈനിക ഏകാധിപതി ജനറൽ ഹുസൈൻ മുഹമ്മദ്​ ഇർഷാദ്​ (89) അന്തരിച്ചു. 10 വർഷത്തോളം രാജ്യം ഭരിച്ച ഇർഷ ാദ്​ 1990ലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കിടെ അധികാരത്തിൽനിന്ന്​ പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട്​ വർഷങ്ങളോളം അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചു.

ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അറിയപ്പെടുന്ന കവിയുമാണ്​. 1982ൽ സായുധസേന മേധാവിയായിജനാധിപത്യ സർക്കാറിനെ അട്ടിമറിച്ചാണ്​ അധികാരം പിടിച്ചെടുത്തത്​.

മതേതര രാഷ്​ട്രമായ ബംഗ്ലാദേശിലെ ഔദ്യോഗിക മതം ഇസ്​ലാം ആയി പ്രഖ്യാപിച്ചത്​ അദ്ദേഹത്തി​​െൻറ ഭരണകാലത്തെ വിവാദനീക്കമായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ​ൈശഖ്​ ഹസീനയും പ്രതിപ​ക്ഷ നേതാവ്​ ഖാലിദ സിയയും ആണ്​ ഇർഷാദിനെ പുറത്താക്കാൻ കരുക്കൾ നീക്കിയത്​. അതിലവർ വിജയിക്കുകയും ചെയ്​തു.
Show Full Article
TAGS:Hussain Muhammad Ershad 
News Summary - General Hussain Muhammad Ershad obituary
Next Story