Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിവേഗം ലോകം ചുറ്റി ഫ്രഞ്ച് നാവികൻ
text_fieldsbookmark_border
പാരിസ്: അതിവേഗത്തിൽ ലോകം ചുറ്റി ഫ്രഞ്ച് നാവികൻ പുതിയ റെക്കോഡിട്ടു. ഫ്രാങ്സ്വ ഗാബർട്ട് ആണ് 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കൻഡുമെടുത്ത് കപ്പലിൽ ഒറ്റക്ക് ഉലകം ചുറ്റിയത്. എവിടെയും നിർത്താതെയായിരുന്നു അദ്ദേഹത്തിെൻറ യാത്ര. നവംബർ നാലിനാണ് യാത്ര തുടങ്ങിയത്. ഫ്രഞ്ച് സ്വദേശിയായ തോമസ് കോവില്ലി കഴിഞ്ഞവർഷം സൃഷ്ടിച്ച റെക്കോഡാണ് ഗാബർട്ട് പഴങ്കഥയാക്കിയത്. ഇംഗ്ലീഷ് ചാനലിെൻറ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നാണ് അദ്ദേഹം യാത്രയവസാനിപ്പിച്ചത്. ഗാബർട്ടിെൻറ റെക്കോഡ് വേൾഡ് സെയിലിങ് സ്പീഡ് റെക്കോഡ് കൗൺസിൽ സ്ഥിരീകരിക്കേണ്ടതുണ്ട്. കപ്പലിെൻറ ജി.പി.എസ് സംവിധാനത്തിലെ വിവരങ്ങൾ പരിശോധിച്ചായിരിക്കും റെക്കോഡിെൻറ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുക.
Next Story