Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൂവ്റെ...

ലൂവ്റെ മ്യൂസിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആക്രമിയെ സൈനികന്‍ വെടിവെച്ചു വീഴ്ത്തി

text_fields
bookmark_border
ലൂവ്റെ മ്യൂസിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആക്രമിയെ സൈനികന്‍ വെടിവെച്ചു വീഴ്ത്തി
cancel

പാരിസ്: പാരിസിലെ ലൂവ്റെ മ്യൂസിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആയുധധാരിയെ സൈനികന്‍ വെടിവെച്ചു. സ്യൂട്ട്കേസുമായി മ്യൂസിയത്തിന്‍െറ അന്തര്‍ഭാഗത്തെ സമീപത്തെ ഷോപ്പിങ് മാളിലേക്ക്  കടക്കാന്‍ ശ്രമിക്കവെയാണ് ആക്രമിയെ വെടിവെച്ചുവീഴ്ത്തിയത്.

ഇയാളോടൊപ്പമുണ്ടായിരുന്ന ആളെയും പൊലീസ് പിടികൂടി. അഞ്ചുതവണ പൊലീസിന്‍െറ വെടിയേറ്റ ആക്രമിയുടെ നില ഗുരുതരമാണ്.   തുടര്‍ന്ന്  ലൂവ്റെ മ്യൂസിയത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

സംഭവം നടക്കുമ്പോള്‍ 250ഓളം പേര്‍ മ്യൂസിയത്തിനകത്തുണ്ടായിരുന്നു. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ലൂവ്റെക്കു ചുറ്റും പതിവായി സൈനികര്‍ തോക്കുമായി പട്രോളിങ് നടത്താറുണ്ട്.  സുരക്ഷ പരിശോധനക്കിടെ പൊലീസിനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ മറ്റൊരു പൊലീസുകാരനും പരിക്കേറ്റു.

ആക്രമിയുടെ കൈയിലെ സ്യൂട്കേസില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടത്തെിയിട്ടില്ളെന്നും പൊലീസ് പറഞ്ഞു. സാഹചര്യം ഗുരുതരമാണെന്ന് വിലയിരുത്തിയ ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് ഫ്രാന്‍സ് പ്രധാനമന്ത്രി ബെര്‍ണാഡ് കാസനോവ് പ്രസ്താവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French terror threat
News Summary - French terror threat
Next Story