ഫ്രാൻസിൽ റെയിൽ സമരം: മാേക്രാണിന് വെല്ലുവിളി
text_fieldsപാരിസ്: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പരിഷ്കരണങ്ങൾക്കെതിരായ തൊഴിലാളിപ്രക്ഷോഭം ശക്തിയാർജിച്ചു. ചൊവ്വാഴ്ച മുതൽ രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേയിലെ തൊഴിലാളികളും പണിമുടക്ക് ആരംഭിച്ചു. മൂന്നു മാസം നീളുന്ന സമരമാണ് തൊഴിലാളി യൂനിയനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 45 ലക്ഷത്തോളം യാത്രക്കാരെ സമരം ബാധിക്കും. പല ട്രെയിൻ സർവിസുകളും ചൊവ്വാഴ്ചതന്നെ നിർത്തിവെച്ചിരിക്കയാണ്. 72 മണിക്കൂർ ജോലി ചെയ്താൻ 48 മണിക്കൂർ പണിമുടക്കാനാണ് തീരുമാനം.
റെയിൽവേ തൊഴിലാളികളിൽ പകുതിയോളം പേർ സമരത്തിൽ പെങ്കടുക്കുന്നതായാണ് റിപ്പോർട്ട്. എയർ ഫ്രാൻസ് ജീവനക്കാരും മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികളും െവെദ്യുതി വകുപ്പിലെ തൊഴിലാളികളും വ്യത്യസ്ത സമരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
11 മാസം മുമ്പ് ഫ്രാൻസ് പ്രസിഡൻറ് പദവിയിലെത്തിയ മാക്രോണിെൻറ പരിഷ്കരണശ്രമങ്ങളാണ് സമരത്തിന് കാരണമായത്. റെയിൽവെ സ്വകാര്യവത്കരിക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളാണ് തൊഴിലാളികളെയും പ്രതിപക്ഷ പാർട്ടികളെയും ചൊടിപ്പിച്ചിരിക്കുന്നത്. പെൻഷൻകാർ, വിദ്യാർഥികൾ, പൊതുമേഖലയിലെ തൊഴിലാളികൾ എന്നിവർ കഴിഞ്ഞയാഴ്ചകളിൽ നിരവധി സമരപരിപാടികൾ രാജ്യത്ത് സംഘടിപ്പിച്ചിരുന്നു. നീതിന്യായ സംവിധാനത്തിലെ പരിഷ്കരണത്തിനെതിരെ രാജ്യത്തെ അഭിഭാഷകരും പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു.
വൻ കടബാധ്യതയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ വലിയ പരിഷ്കരണമല്ലാതെ വഴിയില്ലെന്നാണ് മാക്രോണിെൻറ നിലപാട്. റെയിൽവേ സ്വകാര്യവത്കരിക്കപ്പെടില്ലെന്നും ഇത് യൂനിയനുകളുടെ ആരോപണമാണെന്നും സർക്കാർ വാദിക്കു
ന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
