Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവനിത ദിനത്തിൽ...

വനിത ദിനത്തിൽ പുരുഷൻമാരിൽ നിന്ന്​ അധികവില വാങ്ങി ഫ്രഞ്ച്​ പത്രം

text_fields
bookmark_border
വനിത ദിനത്തിൽ പുരുഷൻമാരിൽ നിന്ന്​ അധികവില വാങ്ങി ഫ്രഞ്ച്​ പത്രം
cancel

പാ​രി​സ്​: അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​ന​മാ​യ വ്യാ​ഴാ​ഴ​്​​ച ഫ്ര​ഞ്ച്​ പ​ത്ര​മാ​യ ‘ലി​ബ​റേ​ഷ​ൻ’ കൈ​യി​ൽ കി​ട്ടി​യ പു​രു​ഷ​ന്മാ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, പ​ത്ര​ത്തി​​​െൻറ വി​ല സാ​ധാ​ര​ണ​ത്തേ​തി​ൽ​നി​ന്ന്​ അ​ൽ​പം​ കൂ​ടു​ത​ലാ​ണ്. ര​ണ്ട്​ യൂ​റോ​യു​ടെ പ​ത്ര​ത്തി​ന്​ ര​ണ്ട​ര യൂ​റോ ആ​ണ്​ വി​ല​യി​ട്ട​ത്. മാ​ത്ര​മ​ല്ല, പ​ത്ര​ത്തി​നു മു​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്കു​വേ​ണ്ടി എ​ന്ന്​ അ​ച്ച​ടി​ക്കു​ക​യും പു​രു​ഷ രൂ​പ​ത്തി​​​​െൻറ ചി​ത്രം ന​ൽ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്​. വ്യാ​ഴാ​ഴ്​​ച​ത​ന്നെ ഇ​റ​ങ്ങി​യ ലി​ബ​റേ​ഷ​​​െൻറ മ​റ്റു ചി​ല കോ​പ്പി​ക​ളി​ൽ സ്​​ത്രീ രൂ​പ​ത്തി​​​െൻറ ചി​ത്ര​ം നൽകുകയും സ്​​ത്രീ​ക​ൾ​ക്ക്​ എ​ന്ന്​ അ​ച്ച​ടി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ, അതി​​​െൻറ വി​ല ര​ണ്ട്​ യൂ​റോ മാ​ത്ര​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന പ​ത്ര​വി​ല​യി​ലെ ഇൗ ​അ​സ​മ​ത്വം പ​ത്ര​ത്തി​​​െൻറ ഒ​രു പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു. പ്ര​തി​ഫ​ല​ത്തി​ൽ പു​രു​ഷ​നേ​ക്കാ​ൾ കു​റ​വ്​ സ്​​ത്രീ​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തി​ലെ ലിം​ഗ സ​മ​ത്വ​മി​ല്ലാ​യ്​​മ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം. 
തു​ല്യ ജോ​ലി​ക്ക്​ തു​ല്യ വേ​ത​ന​മെ​ന്ന്​ 1972 മു​ത​ൽ നി​യ​മ​മു​ണ്ടെ​ങ്കി​ലും 2017ലെ ​ഒ​രു പ​ഠ​ന റി​പ്പോ​ർ​ട്ട്​​ പ്ര​കാ​രം സ്​​ത്രീ​ക​ൾ​ക്ക് ​ല​ഭി​ക്കു​ന്ന വേ​ത​നം​ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ശ​രാ​ശ​രി 25.7 ശ​ത​മാ​നം കു​റ​വാ​ണെ​ന്ന്​ പ​ത്ര​ത്തി​​​െൻറ മു​ഖ​പ്പേ​ജി​ൽ  ന​ൽ​കി​യി​ട്ടു​ണ്ട്. ഇൗ ​അ​സ​മ​ത്വം ബോ​ധ്യ​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​നും പ​ത്ര​ത്തി​​​െൻറ വി​ല​യി​ലും ഇ​തേ വ്യ​ത്യാ​സം കൊ​ണ്ടു​വ​രാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens dayworld newsmalayalam newsfrench news paper
News Summary - french news paper womens day - world news
Next Story