നന്മ ചെയ്യണമെന്ന ആഹ്വാനവുമായി മാര്‍പാപ്പയുടെ പുതുവത്സര സന്ദേശം
text_fieldsവത്തിക്കാന്‍ സിറ്റി: ജനം നന്മ ചെയ്യുകയും വിദ്വേഷം തള്ളിക്കളയുകയും ചെയ്താല്‍ 2017 നല്ലതായിരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതുവത്സര സന്ദേശം. ലോകത്തെ ഭീതിയിലേക്കും പരിഭ്രാന്തിയിലേക്കും തള്ളിവിടുന്ന ഭീകരവാദത്തെ ധീരമായി നേരിടുന്നവര്‍ക്കുവേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഗ്രഹം തേടി 50,000 പേരാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഒത്തുകൂടിയത്.
വിദ്വേഷവും അതിക്രമങ്ങളും ഇല്ലായ്മചെയ്ത് സാഹോദര്യവും ഐക്യവും നിലനിര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാല്‍, പുത്തന്‍ പ്രതീക്ഷകളുടെ രാവില്‍ തന്നെ ആക്രമണം നടന്നിരിക്കുകയാണ്. ഇസ്തംബൂളിലെ നിശാക്ളബിലുണ്ടായ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അദ്ദേഹം അപലപിച്ചു.
തുര്‍ക്കിയുടെ ദു$ഖത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ആക്രമണങ്ങളില്‍ ഇരയായവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. വിനയവും ആര്‍ദ്രതയും ബലഹീനതയല്ളെന്നും ശക്തിയുടെ അടയാളങ്ങളാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
പുതുവത്സരത്തില്‍ എലിസബത്ത് രാജ്ഞി പള്ളിയിലത്തെിയില്ല
അസുഖത്തെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിക്ക് പുതുവത്സരദിനത്തില്‍ തന്‍െറ സന്ദ്രിഗാം എസ്റ്റേറ്റിലുള്ള പള്ളിയില്‍ ചടങ്ങുകള്‍ക്കത്തൊന്‍ സാധിച്ചില്ല. 90കാരിയായ ബ്രിട്ടീഷ് രാജ്ഞി ഒരാഴ്ചയായി അസുഖബാധിതയാണ്. ക്രിസ്മസ് ദിനത്തിലും രാജ്ഞിക്ക് പള്ളിയില്‍ പോകാന്‍ സാധിച്ചിരുന്നില്ല.
ആരോഗ്യപരമായ കാരണങ്ങളാലാണ് രാജ്ഞി പള്ളിയില്‍ പ്രാര്‍ഥനക്ക് എത്താഞ്ഞതെന്നും ആശങ്കയുടെ ആവശ്യമില്ളെന്നും ബെക്കിങ്ഹാം കൊട്ടാരം അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
