Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​തൊ​ന്നു വാ​യി​ക്കൂ;...

ഇ​തൊ​ന്നു വാ​യി​ക്കൂ; ഒ​ന്ന​ര​ല​ക്ഷം സ​മ്മാ​നം

text_fields
bookmark_border
ഇ​തൊ​ന്നു വാ​യി​ക്കൂ; ഒ​ന്ന​ര​ല​ക്ഷം സ​മ്മാ​നം
cancel
camera_alt????????? ????? ??????????

പാ​രി​സ്​: ദു​രൂ​ഹ​മാ​യൊ​രു ശി​ല​യി​ലെ ലി​ഖി​ത​ങ്ങ​ൾ ​ഫ്ര​ഞ്ച്​ ഗ്രാ​മ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത് താ​ൻ തു​ട​ങ്ങി​യി​ട്ട്​ നാ​ളേ​റെ​യാ​യി. അ​തു​വാ​യി​ച്ചെ​ടു​ക്കാ​ൻ പ​ല​ത​ര​ത്തി​ലും അ​വ​ർ ശ്ര​മി​ച്ചു, ന​ട​ ന്നി​ല്ല. ഒ​ടു​വി​ൽ അ​വ​ർ ലോ​ക​ത്തി​​െൻറ സ​ഹാ​യം തേ​ടി. ഈ ​ലി​ഖി​ത​ങ്ങ​ൾ വാ​യി​ച്ചു​ത​ന്നാ​ൽ 2,240 ഡോ​ള​ർ (ഏ​താ​ണ്ട്​ ഒ​ന്ന​ര ല​ക്ഷം രൂ​പ) സ​മ്മാ​ന​മാ​യി ന​ൽ​കാം.

ഉ​ത്ത​ര പ​ശ്ചി​മ ഫ്രാ​ൻ​സി​ലെ ബ്രി​ട്ടാ​നി​ക്ക്​​​ സ​മീ​പ​ത്തെ പ്ലു​ഗാ​സെ​ൽ ഡൂ​ലാ​സ്​ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. ഗ്രാ​മ​ത്തി​ന്​ പു​റ​​ത്തെ ഒ​രു പാ​റ​യി​ലാ​ണ്​ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ലി​ഖി​ത​മു​ള്ള​ത്. അ​ക്ഷ​ര​ങ്ങ​ളും ചി​ഹ്​​ന​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ്​ ലി​ഖി​തം. ചി​ഹ്​​ന​ങ്ങ​ളി​ൽ ഒ​രു ബോ​ട്ടി​​െൻറ രൂ​പ​വു​മു​ണ്ട്. പ​ക്ഷേ, ഭാ​ഷ ഇ​തു​​വ​രെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.

പ​ഴ​യ ബാ​സ്​​ക്​ ഭാ​ഷ​​യാ​ണെ​ന്നും അ​ത​ല്ല, പ്രാ​ചീ​ന ബ്രെ​റ്റ​ൺ ആ​ണെ​ന്നും പ​റ​യു​ന്ന​വ​രു​ണ്ട്. മൂ​ന്നോ നാ​ലോ വ​ർ​ഷം മു​മ്പാ​ണ്​ ഈ ​ശി​ല നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. സാ​ധാ​ര​ണ​ക്കാ​ർ, ച​രി​ത്ര​കാ​ര​ൻ​മാ​ർ, പ​ണ്ഡി​ത​ർ, ഭാ​ഷാ​ശാ​സ്​​ത്ര​ജ്​​ഞ​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി ആ​ർ​ക്കും ഗ്രാ​മ​വാ​സി​ക​ളു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceold stonestone age
News Summary - france haunted stone-world news
Next Story