നാലുവയസ്സുകാരിയെ രക്ഷിച്ച് പാരിസിൽ ‘സ്പൈഡർമാൻ’
text_fieldsപാരിസ്: 30 സെക്കൻഡുകൾ, കാഴ്ചകണ്ട് നിൽക്കാനോ മറ്റുള്ളവർക്കൊപ്പംനിന്ന് ബഹളംവെക്കാനോ മമൂദു ഗസ്സാമക്ക് നേരമില്ലായിരുന്നു. മുന്നിലുള്ള ഉയരത്തിലേക്ക് അയാൾ നോക്കി. നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് താേഴക്ക് വീണുപോകുംവിധം തൂങ്ങിനിൽക്കുന്ന കുഞ്ഞിനെയും. പിന്നെ ചിന്തിച്ചുനിന്നില്ല, ഹർഡ്ൽസ് താരത്തെപോലെ ഉയരങ്ങളിലേക്ക് ബാൽക്കണികളിൽനിന്ന് മെറ്റാന്നിലേക്ക് അയാൾ കുതിച്ചു. 30 സെക്കൻഡുകൾ കൊണ്ട് നാലാം നിലയിലെത്തി കുഞ്ഞിനെ സുരക്ഷിതമാക്കി ‘അകത്താക്കി’.
ഇൗ ധീരതയും പെെട്ടന്നുള്ള ഇടപെടലും കണ്ടുനിന്നവർ പറഞ്ഞു ‘‘കഥകളിലെ സ്പൈഡർമാന് തുല്യം’’. മിനിറ്റുകൾക്കകം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി. ‘സ്പൈഡർമാൻ അവതരണം’ ഇതിനകം കണ്ടത് ദശലക്ഷങ്ങൾ. പാരിസിലിപ്പോൾ ഇൗ മാലിക്കാരനാണ് താരം.
വടക്കൻ പാരിസിൽ ശനിയാഴ്ച രാവിലെ എട്ടിനാണ് ‘രക്ഷപ്പെടുത്തൽ’ നടന്നത്. കെട്ടിടത്തിെൻറ നാലാം നിലയിലെ ബാൽക്കണിയിൽ തൂങ്ങിനിൽക്കുന്ന നാലുവയസ്സുള്ള കുഞ്ഞിനെ കണ്ടവർ ബഹളംവെച്ചു. കാറുകൾ ഹോൺ മുഴക്കി ശ്രദ്ധക്ഷണിച്ചു. എന്നാൽ, ആരും രക്ഷപ്രവർത്തനം ഏറ്റെടുത്തില്ല. ഇതിനിടെ പെട്ടന്നാണ് മമൂദു ഗസ്സാമ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം ബാൽക്കണികണികളിൽ ചാടിപ്പിടിച്ച് അയാൾ മുകളിലെത്തി. കുഞ്ഞിനെ രക്ഷിച്ചു. തെൻറ സുരക്ഷ മുഖവിലക്കെടുക്കാതെയായിരുന്നു ഇത്. സ്പൈഡർമാനെ പോലെ ഒരു നിലയിൽനിന്ന് മറ്റൊന്നിലേക്ക് ചാടിപ്പിടിച്ച് കാൽവെച്ച് കയറിയാണ് മുകളിലെത്തിയത്. ചിന്തിച്ചു നിൽക്കാതെ ഇടപെടുകയായിരുന്നുവെന്ന് കൃത്യത്തിനുശേഷം ഗസ്സാമ്മ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് ഏറെ വൈകിയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്.

ധീര കൃത്യത്തിൽ പാരിസ് മേയർ ഗസ്സാമയെ നേരിൽ ഫോണിൽവിളിച്ച് അഭിനന്ദിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പൗരത്വം വാഗ്ദാനം ചെയ്തു. മാസങ്ങൾക്കു മുമ്പാണ് മാലിയിൽനിന്ന് ഗസ്സാമ പാരിസിലെത്തിയത്. സംഭവസമയം കുഞ്ഞിെൻറ മാതാപിതാക്കൾ സഥലത്തില്ലായിരുന്നു. കുട്ടിയെ തനിച്ചുവിട്ടതിന് ഇവർ നിയമനടപടി നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
