Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളപ്പൊക്ക മേഖലയിൽ രക്ഷാപ്രവർത്തനം നടത്തവേ ഹെലികോപ്ടർ തകർന്നു; മൂന്ന് മരണം
text_fieldsbookmark_border
നിസ്: വെള്ളപ്പൊക്ക മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ഹെലികോപ്ടർ തകർന്ന് മൂന്ന് രക്ഷാപ്രവർത്തകർ മരിച്ചു. തെക്കൻ ഫ്രാൻസിലെ മാഴ്സെയിലാണ് അപകടം. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹെലികോപ്ടറുമായുള്ള ബന്ധം ഞായറാഴ്ച രാത്രി നഷ്ടമായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് മൂവരുടെയും മൃതദേഹങ്ങളിൽ റോവിൽ കണ്ടെത്തിയതന്നെ് ആഭ്യന്തരമന്ത്രി ക്രിസ്റ്റഫർ കാസ്നർ അറിയിച്ചു.
|
മാലിയിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് മരിച്ച 13 സൈനികരുടെ സംസ്കാരച്ചടങ്ങുകൾക്ക് ഒരുങ്ങുന്നതിനിടെയാണ് മൂന്ന് ധീരരെ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു. ഹെലികോപ്ടർ തകരാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര സെക്രട്ടറി ലോറൻറ് നുനസ് അറിയിച്ചു. ഫ്രഞ്ച് റിവേറയിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുപേർ മരിച്ചിരുന്നു.
Next Story
