ലീപെൻ, ഫിലെൻറ പ്രസംഗം കോപ്പിയടിച്ചെന്ന്
text_fieldsപാരിസ്: തീവ്രവലതുപക്ഷ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥി മരീൻ ലീപെൻ എതിരാളി ഫ്രാങ്സ്വ ഫിലെൻറ പ്രസംഗം കോപ്പിയടിച്ചതായി ആരോപണം. തിങ്കളാഴ്ച വടക്കൻ ഫ്രാൻസിലെ വിൽപിൻറിൽ ലീപെൻ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഏപ്രിൽ 15ന് ഫിലൻ നടത്തിയ പൊതുപ്രസംഗത്തിെൻറ ഒരു വാക്കുപോലും മാറ്റാതെയാണ് ലീപെൻ കോപ്പിയടിച്ചിരിക്കുന്നതെന്നാണ് ആരോപണം.
റിഡിക്യൂൾ ടെലിവിഷൻ ചാനലാണ് പ്രസംഗങ്ങളിലെ സാമ്യത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ടുപേരുടെയും പ്രസംഗങ്ങൾ താരതമ്യം ചെയ്ത ചാനൽ അതിെൻറ വിഡിയോ യൂട്യൂബിൽ ഇടുകയും ചെയ്തു. വിഡിയോകൾ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മേയ് ഏഴിനുനടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ലീപെൻ എൻമാർഷെയുടെ സ്വതന്ത്ര സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിനെയാണ് നേരിടുക.
2016ലെ റിപ്പബ്ലിക്കൻ കൺവെൻഷനിൽ യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ്, മിഷേൽ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ചതായി ആരോപണമുയർന്നിരുന്നു. എതിരാളിയുടെ പ്രസംഗത്തിലെ വാചകങ്ങൾ പകർത്തിയതിന് ലീപെന്നിനെ സമൂഹമാധ്യമങ്ങൾ കണക്കിന് കളിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
