മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനെതിരെ വിഷപ്രയോഗം; ബ്രിട്ടൻ അന്വേഷണത്തിന്
text_fieldsലണ്ടൻ: മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ സെർജി സ്ക്രിപലിനെയും മകൾ യൂലിയയെയും മാരക വിഷം പ്രയോഗിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ബ്രിട്ടൻ അന്വേഷണം കർശനമാക്കി. സംഭവത്തിലെ റഷ്യയുടെ പങ്കിലേക്കാണ് അന്വേഷണം നീളുന്നത്. ഇത്തരത്തിലൊരു കൊലപാതക ശ്രമം ഇതാദ്യമെന്നാണ് പൊലീസ് പറയുന്നത്. വിഷവസ്തു കണ്ടുപിടിച്ചത് അന്വേഷണം എളുപ്പമാക്കുമെന്നാണ് പൊലീസിെൻറ വിശ്വാസം. നിലവിൽ ആശുപത്രിയിൽ കഴിയുന്ന സ്ക്രിപലിെൻറയും മകളുടെയും നില ഗുരുതരമായി തുടരുകയാണ്.
ഞായറാഴ്ച ബ്രിട്ടനിലെ സാലിസ്ബറിയിലെ റെസ്റ്റാറൻറിൽ വെച്ചായിരുന്നു സ്ക്രിപലിനും മകൾക്കും നേരെ വിഷപ്രയോഗമുണ്ടായത്. തുടർന്ന് അബോധാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ക്രിപലിെൻറ ഭാര്യ 2012ലാണ് കാൻസർ ബാധിച്ച് മരിച്ചത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് മകനും കഴിഞ്ഞ വർഷം മരണത്തിന് കീഴടങ്ങി. റഷ്യൻ സേനയിലിരിക്കെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ സിക്സിന് വിവരങ്ങൾ ചോർത്തി നൽകിയതിന് സ്ക്രിപലിനെ ജയിലിലടച്ചിരുന്നു. പിന്നീട് യു.എസിന് കൈമാറി. കേസിൽ മാപ്പ് ലഭിച്ചതിനെ തുടർന്ന് സ്ക്രിപൽ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. വധശ്രമത്തിൽ റഷ്യൻ പങ്ക് വ്യക്തമായാൽ, 2018ലെ ലോകകപ്പ് ഫുട്ബാൾ ബ്രിട്ടൻ ബഹിഷ്കരിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
