Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.കെയിലെ നിർബന്ധിത...

യു.കെയിലെ നിർബന്ധിത വിവാഹം; ഇന്ത്യക്ക്​ നാലാം സ്​ഥാനമെന്ന്

text_fields
bookmark_border
യു.കെയിലെ നിർബന്ധിത വിവാഹം;  ഇന്ത്യക്ക്​ നാലാം സ്​ഥാനമെന്ന്
cancel

ലണ്ടൻ: യു.കെയിൽ നിന്നുള്ള വിദ്യാർഥിനികളെ നാട്ടിലെത്തിച്ച്​ നിർബന്ധിച്ച്​ വിവാഹം കഴിപ്പിക്കുന്നുവെന്ന കേസുകളിൽ ഇന്ത്യ നാലാം സ്​ഥാനത്തെന്ന്​ റിപ്പോർട്ട്​. ഫോഴ്​സ്​ഡ്​ മാര്യേജ്​ യൂനിറ്റി​േൻറതാണ്​ ഇൗ കണക്ക്​. 2017ൽ  ഇന്ത്യയിൽ നിന്നുള്ള 82 നിർബന്ധിത വിവാഹ കേസുകളാണ് എഫ്.എം.യു കൈകാര്യം ചെയ്​തത്​.  

439 കേസുകളുമായി പാകിസ്​താനാണ് പട്ടികയിൽ​ ഒന്നാമത്​. ബംഗ്ലാദേശ്​(129), സൊമാലിയ(91) എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനത്ത്​്​. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിർബന്ധിത വിവാഹം സംബന്ധിച്ച്​ നിരവധി കേസുകളാണ്​ ബ്രിട്ടീഷ്​ അധികൃതർ കൈകാര്യം ചെയ്യുന്നത്​. ബന്ധുക്കളെ കാണാനെന്നും അവധിക്കാലം ആഘോഷിക്കാനെന്നും പറഞ്ഞ്​ വിശ്വസിപ്പിച്ച്​ നാട്ടിലെത്തിച്ച്​ പ്രദേശവാസികളെക്കൊണ്ട്​ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുന്നതായാണ്​ കേസ്​. ഇതിനായി ഭീഷണിപ്പെടുത്തുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും റിപ്പോർട്ടിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukworld newsmalayalam newsforced marriageIndia News
News Summary - forced marriage in UK; India in forth stage-world news
Next Story