ഹിറ്റ്ലറുടെ അഞ്ച് ചിത്രങ്ങൾ ലേലത്തിന്
text_fieldsലണ്ടൻ: ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ വരച്ച അഞ്ചു ചിത്രങ്ങൾ ബ്രിട്ടനിൽ ലേലം ചെയ്യുന്നു. ലേലം ജൂലൈ ആറിനു നടക്കും. അഞ്ചു ചിത്രങ്ങളിലൊന്ന് ഹിറ്റ്ലർ ഒപ്പുവെക്കാത്തതാണ്. രണ്ടെണ്ണം 1900കളുടെ തുടക്കത്തിൽ വരച്ചതാണെന്നും ബ്രിട്ടനിലെ മുള്ളോക്സ് ലേല കമ്പനി അറിയിച്ചു.
നാലു ചിത്രങ്ങളിലും ‘എ ഹിറ്റ്ലർ’ എന്ന് ഒപ്പുവെച്ചിട്ടുണ്ട്. ഒാരോന്നിനും 5000, 7000 പൗണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ഗ്രാമീണ തെരുവിെൻറ കാഴ്ചകളും പൂക്കളും പഴവർഗങ്ങളും ഹിറ്റ്ലറുടെ ജന്മസ്ഥലമായ ഒാസ്ട്രിയയിലെ ഡസ്റ്റിനിലെ കവാടവുമാണ് ഒപ്പുവെച്ച നാലു ചിത്രങ്ങളിലുള്ളത്. ഹിറ്റ്ലറുടെ അനന്തരവെൻറ കുഴിമാടമാണ് ഒപ്പുപതിച്ചിട്ടില്ലാത്ത എണ്ണച്ചായ ചിത്രത്തിലേത്. ഹിറ്റ്ലർ 2000ത്തിനും 3000നുമിടെ ചിത്രങ്ങൾ വരച്ചതായിട്ടാണ് കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
