Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഭ്യന്തര കലഹവും...

ആഭ്യന്തര കലഹവും പ്രകൃതി ദുരന്തവും അഭയാർഥികളാക്കിയത്​ അഞ്ച് കോടി ജനങ്ങളെ

text_fields
bookmark_border
refugees
cancel

ലണ്ടൻ: സംഘർഷവും ദുരന്തങ്ങളും മൂലം ലോകവ്യാപകമായി ജന്മനാട്ടിൽ നിന്ന്​ കുടിയിറക്കപ്പെട്ടവരുടെ എണ്ണം അഞ്ചു കേ ാടി കവിഞ്ഞതായി റിപ്പോർട്ട്​. കോവിഡ്​-19 ഇത്തരത്തിലുള്ള ആളുകളെ സാരമായി ബാധിച്ചതായും ഇ​േൻറ​ണൽ ഡിസ്​പ്ലേസ്​മ​ െൻറ്​ മോണിറ്ററിങ്​ സ​െൻറർ (ഐ.ഡി.എം.എസ്​) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

4.5 കോടി ആളുകളാണ്​ സംഘർഷങ്ങൾ മൂലം വീടുകളിൽ നിന്ന്​ പലായനം ചെയ്യാൻ നിർബന്ധിതരായത്​. അവശേഷിക്കുന്ന 50 ലക്ഷം പേർ ഭൂകമ്പവും വെള്ള​പ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടം നഷ്​ടപ്പെട്ടവരാണ്​. 2019ൽ മാത്രം കിടപ്പാടം നഷ്​ടപ്പെട്ടവരുടെ എണ്ണം മൂന്നു കോടിയിലേറെ വരും.

പലപ്പോഴും അരക്ഷിതമായതും വൃത്തിഹീനവുമായ ക്യാമ്പുകളിൽ കഴിയുന്ന ഈ ജനവിഭാഗത്തിന്​ കോവിഡ്​ പുതിയ ഭീഷണി സൃഷ്​ടിക്കുകയാണ്​. ക്യാമ്പുകൾ ജനനിബിഡമായതിനാൽ കോവിഡിനെ ചെറുക്കാനുള്ള സാമൂഹിക അകലം പാലിക്കലും പ്രായോഗികമല്ല. കോവിഡ്​ പിടിമുറുക്കിയതോടെ ക്യാമ്പുകളിലേക്കുള്ള അന്താരാഷ്​ട്ര മാനുഷിക സഹായം നിലച്ചമട്ടാണെന്ന്​ ഐ.ഡി.എം.സി​. മേധാവി അലക്​സാണ്ടർ ബിലാക്​ ചൂണ്ടിക്കാട്ടുന്നു.

സിറിയ, ഡെമോക്രാറ്റിക്​ റി​പ്പബ്ലിക്​ ഓഫ്​ കോംഗോ, യമൻ, അഫ്​ഗാനിസ്​താൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരാണ്​ കിടപ്പാടം നഷ്ടപ്പെട്ട്​ അഭയാർഥികളാകാൻ വിധിക്കപ്പെട്ടവരിൽ ഏറിയപങ്കും. ഈ രാജ്യങ്ങളിലെ സംഘർഷം അവസാനിപ്പിക്കാൻ ശ്രമമുണ്ടായാൽ മാത്രമേ അഭയാർഥികളുടെ ഒഴുക്ക്​ തടയാൻ സാധിക്കൂവെന്നും ഐ.ഡി.എം.സി​. വിലയിരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugeesworld newsmalayalam newsworld RefugeesIDMS
News Summary - Five Crore Refugees in the World says IDMS -World News
Next Story