Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപോർചുഗലിലും...

പോർചുഗലിലും സ്​പെയിനിലും കാട്ടുതീ; 30 മരണം

text_fields
bookmark_border
പോർചുഗലിലും സ്​പെയിനിലും കാട്ടുതീ; 30 മരണം
cancel

ലിസ്​ബൻ​/മഡ്രിഡ്​: ഒഫീലിയ ചുഴലിക്കാറ്റി​​െൻറ തുടർച്ചയായി പോർചുഗലി​​െൻറയും സ്​പെയിനി​​െൻറയും വിവിധ ഭാഗങ്ങളിൽ പടർന്ന കാട്ടുതീയിൽ 30 പേർ മരിച്ചു. പോർചുഗലിൽ 27ഉം സ്​പെയിനിൽ മൂന്നും പേരാണ്​ മരിച്ചത്​. 
പോർചുഗലിലാണ്​ കാട്ടുതീ കൂടുതൽ നാശംവിതച്ചത്​. രാജ്യത്തി​​െൻറ മധ്യ, വടക്കൻ ഭാഗങ്ങളിലാണ്​ തീ വ്യാപകമായി പടർന്നുപിടിച്ചത്​. 20 വൻ തീപിടിത്തങ്ങളടക്കം രാജ്യത്ത്​ ഞായറാഴ്​ച മാത്രം 520ഒാളം തീപിടിത്തങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 4,000ത്തോളം അഗ്​നിശമനസേന ജീവനക്കാർ തീ​ കെടുത്താനുള്ള അക്ഷീണ പ്രയത്​നത്തിലേർപ്പെട്ടിരിക്കുകയാണ്​. രാജ്യത്ത്​ പ്രധാനമന്ത്രി അ​േൻറാണിയോ കോസ്​റ്റ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്​. 

പോർചുഗലുമായി അതിർത്തി പങ്കിടുന്ന സ്​പെയിനി​​െൻറ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗലീഷ്യയിൽ ഞായറാഴ്​ച 17 തീപിടിത്തങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.മേഖലയിലുണ്ടായ തീപിടിത്തങ്ങൾ കരുതിക്കൂട്ടിയുള്ളതാണെന്നും ഇതിനു​ പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗലീഷ്യ പ്രവിശ്യ ഗവർണർ ആൽബർ​േട്ടാ ന്യൂനസ്​ ഫെയ്​ജു വ്യക്തമാക്കി. 
പോർചുഗലിൽ നാലു മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ വലിയ കാട്ടുതീയാണിത്​. ജൂൺ 17നുണ്ടായ തീപിടിത്തങ്ങളിൽ 64 പേർ മരിക്കുകയും 250​േലറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

സ്​പെയിനി​​െൻറ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗലീഷ്യയിലെ നിഗ്രാനിൽ കാട്ടുതീയിൽപെട്ട വാഹനം. ഇതിൽ കുടുങ്ങിയ രണ്ടു​ പേർ മരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugalforest fireworld newsmalayalam newsNorthern Spain
News Summary - Fires in Portugal and Northern Spain Kill at Least 30 People- World news
Next Story