പാരീസിലെ നോത്രഡാം കത്തീഡ്രലിൽ തീപിടിത്തം
text_fieldsപാരിസ്: ഫ്രാൻസിൽ ഈഫൽ ടവറിനോളംതന്നെ പ്രശസ്തമായ റോമൻ കത്തോലിക്ക ദേവാലയമായ നോത്രദാമിൽ തീപിടിത്തം. 850 വർഷം പഴക്കമുള്ള നിരവധി അമൂല്യവസ്തുക്കളുടെ കലവറയായ ദ േവാലയത്തിെൻറ ഗോപുരവും മേൽക്കൂരയും പൂർണമായി കത്തിനശിച്ചു. പ്രധാന കെട്ടിടവും രണ ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. 500ഓളം അഗ്നിശമന സേനാംഗ ങ്ങളുടെ 12 മണിക്കൂർ നീണ്ട പോരാട്ടത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപി ടിത്തത്തെത്തുടർന്ന് പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. ദേവാലയത്തിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിരക്ഷാ സേനയും അടച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. നവീകരണപ്രവൃത്തിക്കെത്തിയ തൊഴിലാളികളെ അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്തു. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാ പ്രവര്‍ത്തകനും പൊലീസുകാരനും പരിക്കേറ്റു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി പെയിൻറിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ എത്രയെണ്ണം സുരക്ഷിതമാണെന്ന് വ്യക്തമല്ല. യേശുവിനെ തൂക്കിലേറ്റിയ കുരിശിെൻറ ഭാഗം, കുരിശില്‍ തറക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുവിെൻറ തലയില്‍ ധരിപ്പിച്ച മുള്ക്കിരീടത്തിെൻറ ഭാഗം, 1270ല്‍ കുരിശുയുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിെൻറ വസ്ത്രത്തിെൻറ ഭാഗം തുടങ്ങിയ അമൂല്യ വസ്തുക്കൾ സുരക്ഷിതമാണെന്ന് പാരിസ് മേയര്‍ അറിയിച്ചു.
പള്ളി പുനർനിർമിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. എന്നാൽ, 12ാം നൂറ്റാണ്ടിെൻറ ഗരിമയിൽ പുനർനിർമിക്കുക പ്രയാസമാണ്. പുനർ നിർമാണം തുടങ്ങാൻ ലോകത്തെ ഏറ്റവും മികച്ച ആർക്കിടെക്ടുമാരെ മാക്രോൺ പാരിസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുനർനിർമാണത്തിനായി ശതകോടീശ്വരൻ ബെർനാൾഡ് അർനോൾട്ട് എന്ന ബിസിനസുകാരനും അദ്ദേഹത്തിെൻറ കമ്പനിയും 22.6 കോടി ഡോളർ നൽകാൻ സന്നദ്ധത അറിയിച്ചു. ശതകോടീശ്വര ബിസിനസുകാരനായ ഫ്രാൻസ്വ ഹെൻറി പിനോൾട്ടും അദ്ദേഹത്തിെൻറ സമ്പന്ന പിതാവ് ഫ്രാൻസ്വ പിനോൾട്ടും 10 കോടി യൂറോ നൽകുമെന്ന് അറിയിച്ചു. ലോകത്തിെൻറ വിവിധ ഭാഗത്തുനിന്നും സഹായവാഗ്ദാനമുണ്ട്. 1160ല്‍ നിര്‍മാണം തുടങ്ങിയ പള്ളിയുടെ പണി പൂര്‍ത്തിയായത് 1260ലാണ്.
ഫ്രഞ്ച് ഗോത്തിക് വാസ്തു ശൈലിയിൽ പണിതീർത്ത ദേവാലയത്തിന് 128 മീറ്റർ നീളവും 69 മീറ്റർ ഉയരവും ഉണ്ട്.1831ല്‍ വിക്ടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന നോവല്‍ പുറത്തുവന്നതോടെ ലോകമെമ്പാടും ഏറെ പ്രശസ്തമായി. റോസ് വിൻഡോകളും 10 കൂറ്റൻ മണികളുമായിരുന്നു തിരുശേഷിപ്പുകൾക്കൊപ്പം പള്ളിയിലെ മറ്റൊരു ആകർഷണം. ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയത്തിലെ നിരവധി വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ലോക യുദ്ധങ്ങളെയും നോത്രദാം അതിജീവിച്ചു.ദുരന്തത്തിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ
ഗുട്ടെറസ് ദുഃഖം പ്രകടിപ്പിച്ചു.