Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിൽ ജീവന്​...

ഇന്ത്യയിൽ ജീവന്​ ഭീഷണിയുണ്ടെന്ന് ആവർത്തിച്ച്​ ​ വിജയ്​ മല്യ 

text_fields
bookmark_border
VijayMallya
cancel

 
ലണ്ടൻ: ഇന്ത്യയിലെത്തിയാൽ  ത​​െൻറ ജീവൻ അപകടത്തിലാകുമെന്ന ഭീതിയുണ്ടെന്ന്​ ആവർത്തിച്ച്​ വിജയ്​ മല്യ. സാമ്പത്തിക കുറ്റവാളിയായ മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള ഹരജിയിലാണ്​ ജീവന്​ ഭീഷണിയുള്ളതായി മല്യ അറിയിച്ചത്​. താൻ നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും തനിക്കെതിരെ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും മല്യ വ്യക്തമാക്കി. ഇന്ത്യയിലെത്തിയാൽ ജീവൻ നഷ്​ടപ്പെട്ടാക്കമെന്ന സാഹചര്യമുണ്ടായിട്ടും സുരക്ഷക്കാ നടപടികളൊന്നും ഇന്ത്യൻ സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇല്ലെന്നും മല്യയുടെ അഭിഭാഷകൻ അറിയിച്ചു. 

വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക്​ വിട്ടുനൽകണമെന്ന കേസിൽ ഡിസംബർ നാലിന്​ വിചാരണ ആരംഭിക്കും. ഇന്ത്യന്‍ ജയിലില്‍  ജീവന് ഭീഷണിയെന്ന്​ മല്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിചാരണ തുടങ്ങുന്നതിന്​ മുമ്പ്​ സുരക്ഷഭീഷണിയില്ലെന്ന്​ വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് കോടതിയെ അറിയിക്കും. 

ഇന്ത്യന്‍ ജയിലുകളില്‍ വളരെ മോശം അവസ്ഥയാണെന്ന ആരോപണവുമായി വിജയ് മല്യ നേരത്തേ രംഗത്തെത്തിയിരുന്നു. സാമ്പത്തിക കുറ്റവാളിയായ മല്യ 2016 മാർച്ചിലാണ്​ ബ്രിട്ടനിലേക്ക്​ കടന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyaworld newsmalayalam newslondon courtlife threat
News Summary - Fear For my Life in India: Vijay Mallya Tells London Court- World news
Next Story