ഹംഗറിയിൽ നദിയിൽ മുങ്ങിയ ബോട്ട് ഉയർത്തി; നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തി
text_fieldsബുഡപെസ്റ്റ്: രണ്ടാഴ്ച മുമ്പ് ഹംഗറി തലസ്ഥാനമായ ബുഡപെസ്റ്റിലെ ഡാന്യൂബ് നദി യിൽ അപകടത്തിൽപെട്ട് മുങ്ങിയ ക്രൂസ് ബോട്ട് രക്ഷാപ്രവർത്തകർ ഉയർത്തി. ബോട്ടിെൻ റ ക്യാപ്റ്റൻ ഉൾപ്പെടെ നാലു പേരുടെ മൃതദേഹം ബോട്ടിൽനിന്ന് കെണ്ടടുത്തു. ദക്ഷിണ കൊറിയൻ വിനോദ സഞ്ചാരികളുമായി ഡാന്യൂബ് നദിയിൽ സഞ്ചരിച്ച ക്രൂസ് ബോട്ട് പാർലമെൻറ് മന്ദിരത്തിന് സമീപം മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽപെട്ടത്.
മേയ് 29നുണ്ടായ അപകടത്തിൽ 20 പേർ കൊല്ലപ്പെടുകയും എട്ടു പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിലുൾപ്പെട്ട മൂന്നു കൊറിയൻ സ്വദേശികളടക്കമുള്ള നാലുപേരുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഏഴു പേർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ഹംഗേറിയൻ രക്ഷാപ്രവർത്തകർക്കൊപ്പം ദക്ഷിണ കൊറിയൻ സംഘവും ചേർന്നാണ് കാണാതായവർക്കുള്ള തിരച്ചിൽ നടത്തുന്നത്. മാർഗരറ്റ് പാലത്തിന് സമീപം ബോട്ട് മുങ്ങിക്കിടക്കുന്നത് കണ്ടെത്തിയിരുന്നെങ്കിലും പുഴയുടെ അടിത്തട്ടിലെ ശക്തമായ ഒഴുക്കും കനത്ത മഴയും കാരണമാണ് ബോട്ട് ഉയർത്തുന്ന നടപടി വൈകിയത്. യൂറോപ്പിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയായ ഡാന്യൂബിൽ അരനൂറ്റാണ്ടിനിടെയുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്.