ഇന്ന് അന്താരാഷ്ട്ര കുടുംബദിനം
text_fieldsലണ്ടൻ: ഇന്ന് അന്താരാഷ്ട്ര കുടുംബദിനം. ‘കുടുംബം, വിദ്യാഭ്യാസം, ക്ഷേമം’ എന്നതാണ് ഇൗ വർഷത്തെ കുടുംബദിനത്തിെൻറ മുദ്രാവാക്യം. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ അവസരം നൽകുന്നതിെൻറ ഭാഗമായാണ് െഎക്യരാഷ്ട്ര സംഘടന എല്ലാ വർഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും അംഗങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും കുടുംബത്തിനുള്ള പങ്കിനെ കുറിച്ചാണ് ഇൗ വർഷത്തെ മുദ്രാവാക്യം ഉൗന്നിപ്പറയുന്നത്. ബാല്യകാല വിദ്യാഭ്യാസവും ജീവിതകാലത്തുടനീളം കുട്ടികൾക്കും യുവാക്കൾക്കും പഠനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും കുടുംബത്തിനുള്ള ഉത്തരവാദിത്തവും അത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആേഗാള പ്രവണതകളുടെയും ജനസംഖ്യാപരമായ മാറ്റങ്ങളുടെയും ഫലമായി കഴിഞ്ഞ ദശാബ്ദങ്ങളിൽ ലോകത്താകമാനമുള്ള കുടുംബങ്ങളുടെ ഘടനയിൽ വലിയ പരിവർത്തനമാണ് നടന്നത്. എന്നാൽ, ഇന്നും സമൂഹത്തിെൻറ അടിസ്ഥാന ഘടകമായി കുടുംബങ്ങളെയാണ് യു.എൻ വിലയിരുത്തിയിട്ടുള്ളത്. 1993ൽ യു.എൻ പൊതുസഭ അവതരിപ്പിച്ച പ്രമേയത്തിലാണ് എല്ലാ വർഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
