സിറിയയിൽ െഎ.എസിെൻറ അടിവേരറുത്തു
text_fieldsഡമസ്കസ്: സിറിയയിൽ അഞ്ചു വർഷത്തിലേറെ നീണ്ട ഭീകരഭരണത്തിനാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്(എസ്.ഡി.എഫ് ) അന്ത്യം കുറിച്ചത്. കിഴക്കൻ സിറിയയിലെ ഭീകരരുടെ അവസാന താവളമായിരുന്നു ബാഗൂസ്. ഇൗ മേഖലയിൽ ടെൻറുകളും തുരങ്കങ്ങളും നിർമിച്ച് സിവിലിയന്മാരുൾപ്പെടെ നിരവധി പേരാണ് താമസിച്ചിരുന്നത്. പോ രാട്ടം കനത്തതോടെ അവർ പലായനം ചെയ്തു. നിരവധി െഎ.എസ് ഭീകരർ എസ്.ഡി.എഫിനു മുന്നിൽ ആയ ുധംവെച്ച് കീഴടങ്ങി. െഎ.എസിൽനിന്ന് സിറിയൻ ഭൂപ്രദേശങ്ങൾ പൂർണമായി തിരിച്ചുപിടി ച്ചതായി എസ്.ഡി.എഫ് നേതാവ് മുസ്തഫ ബാലി ട്വീറ്റ് ചെയ്തു.
ഇറാഖിലും സിറിയയിലുമാ യി ഏതാണ്ട് 88,000 ചതുരശ്ര കി.മീറ്ററായിരുന്നു െഎ.എസിെൻറ ആധിപത്യത്തിലുണ്ടായിരുന്നത്. ആഗോള ഭീഷണിയായി മാറിയതോടെ ഭീകരസംഘടനയെ ഉന്മൂലനം ചെയ്യാനുള്ള സംഘടിത നീക്കങ്ങളും ശക്തമായി. അതോടെ അധീന കേന്ദ്രങ്ങൾ ഒന്നൊന്നായി െഎ.എസിന് നഷ്ടമായി. നൈജീരിയ, യമൻ, അഫ്ഗാനിസ്താൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും െഎ.എസിന് വേരുകളുണ്ട്. സിറിയയിൽ യു.എസ് പിന്തുണയോടെയുള്ള വിമത സേനയാണ് എസ്.ഡി.എഫ്. കുർദ് സൈനികരാണ് കൂടുതലും. റഷ്യയുടെയും ഇറാെൻറയും നേതൃത്വത്തിലാണ് സർക്കാർ സൈന്യത്തിെൻറ െഎ.എസ് വിരുദ്ധ പോരാട്ടം.
യു.എസ് അധിനിവേശത്തിനുശേഷം 2006ലാണ് ഇറാഖിൽ െഎ.എസ് സാന്നിധ്യം അറിയിച്ചത്. 2010ൽ അബൂബക്കർ അൽ ബഗ്ദാദി
െഎ.എസ് തലവനായി. 2011 മുതലാണ് സിറിയയിൽ െഎ.എസിെൻറ രംഗപ്രവേശം. 2013ൽ ഇറാഖിലെ ഏറ്റവും രണ്ടാമത്തെ വലിയ നഗരമായ മൂസിൽ അവർ പിടിച്ചെടുത്തു. മൂസിൽ കേന്ദ്രമാക്കിയായിരുന്നു പിന്നീട് െഎ.എസിെൻറ എല്ലാ ഒാപറേഷനുകളും. 2014ൽ റഖ നഗരം പിടിച്ചെടുത്തു. ഇറാഖിലെ ഫലൂജയിൽ ആധിപത്യം നേടിയതും ഇതേ വർഷംതന്നെ. 2015ൽ ഇറാഖിലെ റമാദി നഗരവും പൽമീറയും കാൽക്കീഴിലാക്കി. തിക്രീതും പിടിച്ചെടുത്തു.
തൊട്ടുപിന്നാലെ സിറിയയോടു ചേർന്ന അതിർത്തികളും അധീനതയിലാക്കി. ഇറാഖിൽ ആയിരക്കണക്കിന് യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കിവെച്ചു. 2016ൽ ഫലൂജ ഇറാഖ് തിരിച്ചുപിടിച്ചു. അതേവർഷം ആഗസ്റ്റിൽ സിറിയയിൽ എസ്.ഡി.എഫിെൻറ നേതൃത്വത്തിൽ മൻജിബ് നഗരം ഭീകരരിൽനിന്ന് മോചിപ്പിച്ചു. എസ്.ഡി.എഫിെൻറ മുന്നേറ്റത്തിൽ ഉറക്കം നഷ്ടപ്പെട്ട തുർക്കിയും സിറിയയിൽ െഎ.എസിനെതിരെ പോരാട്ടം തുടങ്ങി. തുർക്കി സൈന്യവും എസ്.ഡി.എഫിലെ കുർദ് വിമതരും തമ്മിലുള്ള ശത്രുത പോരാട്ടം ദുർബലമാക്കി.
2017 ആയപ്പോഴേക്കും െഎ.എസിന് അടിപതറിത്തുടങ്ങിയിരുന്നു. മൂസിൽ തിരിച്ചുപിടിച്ചതിനു പിന്നാലെ െഎ.എസിനെ സമ്പൂർണമായി പരാജയപ്പെടുത്തി. ഭീകരർ തകർത്തെറിഞ്ഞ ചരിത്ര നഗരത്തിെൻറ പുനർനിർമിതി ഇറാഖിനു മുന്നിൽ ചോദ്യചിഹ്നമാണ്. ഇപ്പോഴും 15,000ത്തിനും 20,000ത്തിനുമിടെ ഭീകരർ ഇവിടെ സജീവമാണെന്നാണ് അമേരിക്ക കരുതുന്നത്.
2017ൽ റഷ്യയുടെയും ഇറാെൻറയും പിന്തുണയോടെ സിറിയൻ സൈന്യം ദൈറുസ്സൂർ പിടിച്ചെടുത്തു. ഒക്ടോബറിൽ റഖയും. 2018ൽ സിറിയൻ സൈന്യം ഡമസ്കസിനടുത്ത യർമൂകിലെ െഎ.എസ് കേന്ദ്രങ്ങൾ തകർത്തു. അപ്പോൾ യൂഫ്രട്ടീസ് നദിയോടു ചേർന്ന മറ്റു ഭാഗങ്ങളിൽ എസ്.ഡി.എഫും മുന്നേറി. െഎ.എസിെൻറ പതനം ആസന്നമായതോടെ യു.എസ് സൈനികരെ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
െഎ.എസിെൻറ പതനം ചരിത്രപരമായ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചു. െഎ.എസിനെതിരെ പോരാടിയ ബ്രിട്ടനിലെ ഉൾപ്പെടെ സഖ്യസേനയെ അവർ അനുമോദിച്ചു. പ്രാദേശിക സേനക്ക് ശക്തിപകരാൻ 1600 സൈനികരെയാണ് ബ്രിട്ടൻ വിന്യസിച്ചത്. െഎ.എസിെൻറ സ്വയംപ്രഖ്യാപിത ഖിലാഫത് തകർന്നടിഞ്ഞതിൽ യു.എസും ഫ്രാൻസും സന്തോഷം പ്രകടിപ്പിച്ചു. 2015 മുതൽ െഎ.എസ് ഫ്രാൻസിൽ നടത്തിയ വിവിധ ഭീകരാക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.