ഇൗജിപ്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് തുടങ്ങി
text_fieldsകൈറോ: പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ വിജയം ഉറപ്പിച്ച് ഇൗജിപ്തിൽ വോെട്ടടുപ്പ് തുടങ്ങി. രാവിലെ ഒമ്പതിന് തുടങ്ങിയ വോെട്ടടുപ്പ് വൈകീട്ട് ഒമ്പതു വരെ നീണ്ടു. ചില പോളിങ് സ്റ്റേഷനുകൾക്കു മുന്നിൽ സീസിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയും അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും അനുയായികൾ അണിനിരന്നു.
ഇൗമാസം 26, 27, 28 തീയതികളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആറു കോടി ജനങ്ങളാണ് പോളിങ് ബൂത്തിലെത്തുക. 13,687 കേന്ദ്രങ്ങളിലായി നടക്കുന്ന വോെട്ടടുപ്പ് നിയന്ത്രിക്കാൻ 18,678 ഉദ്യോഗസ്ഥരാണ് സജ്ജരായിരിക്കുന്നത്. ഫലം ഏപ്രിൽ രണ്ടിന് പുറത്തുവിടും. സീസി അതിരാവിലെതന്നെ ഹെലിയോ പോളിസിലെ കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി ശരീഫ് ഇസ്മഇൗൽ, മറ്റു മന്ത്രിമാർ, ജഡ്ജിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. ജനങ്ങളോട് വോട്ട് ചെയ്യാനാവശ്യപ്പെട്ട ശരീഫ് സാമ്പത്തിക പുരോഗതിയുടെ നാലു വർഷങ്ങളാണ് വരാൻ പോകുന്നതെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
രാജ്യത്ത് ആദ്യമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച്ച് അധികാരത്തിലേറിയ സീസിക്ക് അവസാന നിമിഷം മാത്രമാണ് പേരിനെങ്കിലും ഒരു എതിരാളിയെ കിട്ടിയത്. സ്വന്തം പാളയത്തിൽനിന്നുതന്നെയുള്ള മുസ്തഫ മൂസയാണ് അപ്രസക്തനായ ആ എതിരാളി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പൊലീസും സൈന്യവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ അധികാരികൾക്ക് വിഡിയോ കോൺഫറൻസ് വഴി നിരീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
