Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫേസ്​ബുക്​ ആസ്ഥാനത്ത്​...

ഫേസ്​ബുക്​ ആസ്ഥാനത്ത്​ ബോംബ്​ ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു

text_fields
bookmark_border
ഫേസ്​ബുക്​ ആസ്ഥാനത്ത്​ ബോംബ്​ ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു
cancel

സാന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് സിലികോൺ വാലിയിലെ ഫേസ്​ബുക്​ ആസ്ഥാന കെട്ടിടം ഒഴിപ്പിച്ചു. കാല ിഫോര്‍ണിയ ഫേസ്​ബുക്​ കാമ്പസായ മെൻലോ പാർക്കിലെ കെട്ടിടങ്ങളാണ്​ ഭീഷണിയെ തുടർന്ന്​ ഒഴിപ്പിച്ചത്​. ചൊവ്വാഴ്ച വൈകീട്ടാണ്​ ന്യ​ൂയോർക്​ പൊലീസ്​ വകുപ്പിന്​ അഞ്​ജാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന്​ പ്രാദേശിക വകുപ്പ്​ അധികൃതരെ അറിയിക്കുകയും പൊലീസി​​​െൻറ നേതൃത്വത്തിൽ കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ച്​ പരിശോധന നടത്തുകയുമായിരുന്നു.

മണിക്കൂറോളം ബോംബ്​ സ്ക്വാഡ്​ പരിശോധന നടത്തിയെങ്കിലും സംശയാസ്​പദമായി ഒന്നും കണ്ടെത്താനായില്ല. മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും സുരക്ഷിതരാണെന്ന്​ മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ്​ നിക്കോള്‍ ആക്കര്‍ മാധ്യമങ്ങ​ളെ അറിയിച്ചു.
ഫേസ്​ബുക്​ ആസ്ഥാനമല്ല, കാമ്പസിലെ മറ്റു ചില കെട്ടിടങ്ങളാണ്​ ഒഴിപ്പിച്ചതെന്ന്​ കമ്പനി വക്താവ്​ ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookbomb threatworld newsevacuate
News Summary - Facebook buildings evacuated over bomb threat- World news
Next Story