Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വീഡനിൽ അഭയം തേടിയ...

സ്വീഡനിൽ അഭയം തേടിയ പാക്​ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ 

text_fields
bookmark_border
സ്വീഡനിൽ അഭയം തേടിയ പാക്​ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ 
cancel
camera_alt??????? ?????

സ്​റ്റോക്​ഹോം: സ്വീഡനിൽ അഭയം തേടിയ പാക്​ മാധ്യമപ്രവർത്തകൻ സാജിദ്​ ഹുസൈനെ മരിച്ച നിലയിൽ കണ്ടെത്തി. വധഭീഷണികളെ തുടർന്ന്​ പാകിസ്​താനിൽ നിന്ന്​ പലായനം ചെയ്​ത ഇദ്ദേഹത്തിന്​ 2019ലാണ്​ സ്വീഡനിൻ അഭയം നൽകിയത്​​. 

ഇക്കഴിഞ്ഞ മാർച്ച്​ 22 മുതൽ സാജിദിനെ കാണാനില്ലായിരുന്നു. ഏപ്രിൽ 23ന്​ സ്​റ്റോക്​ഹോമിന്​ സമീപത്തെ അപ്​സലയിലെ ഫൈറിസ്​ നദീതീരത്താണ്​ പൊലീസ്​  മൃതദേഹം കണ്ടെത്തിയത്​. മരണത്തിൽ അസ്വാഭാവികതയു​െണ്ടന്നാണ്​ പൊസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതെന്ന്​ പൊലീസ്​ പറഞ്ഞു. 

ബലൂചിസ്​താൻ ടൈംസ്​ എന്ന ഓൺലൈൻ മാധ്യമത്തി​​​െൻറ ചീഫ്​ എഡിറ്ററായിരുന്നു ഇദ്ദേഹം. പ്രവിശ്യയിലെ മയക്കുമരുന്ന്​ കള്ളക്കടത്ത്​, ആളുകളെ തട്ടിക്കൊണ്ട്​ പോകൽ, ഭീകരവാദ പ്രവർത്തനങ്ങൾ, സംഘടിതകുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ നിരന്തരം ശബ്​ദമുയർത്തിയിരുന്നു. സ്വീഡനിലെത്തിയ ശേഷം അപ്​സലായിൽ പാർട്​ടൈം  ജോലിനോക്കുകയായിരുന്നു.  

സുഹൃത്തിനൊപ്പമാണ്​ സാജിദ്​ സ്വീഡനിൽ താമസിച്ചിരുന്നത്​. ഭാര്യയെയും മക്കളെയും സ്വീഡനി​േലക്ക്​ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. 2012ലാണ്​ ഇദ്ദേഹം പാകിസ്​താനിൽ നിന്ന്​ പലായനം ചെയ്​തത്​. 2018ൽ സ്വീഡനിലെത്തി. അതിനുമുമ്പ്​ യു.എ.ഇ, ഉഗാണ്ട, ഒമാൻ എന്നീ രാജ്യങ്ങളിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swedenfreedom of presssajid hussain
News Summary - Exiled Pakistani journalist found dead in Sweden
Next Story