പുജെമോണ്ട് ബെൽജിയം പൊലീസിൽ കീഴടങ്ങി
text_fieldsബ്രസൽസ്: പുറത്താക്കപ്പെട്ട കറ്റാലൻ പ്രസിഡൻറ് കാർലസ് പുജെമോണ്ട് ഉൾപ്പെടെ അഞ്ചു പേർ ബെൽജിയം പൊലീസിൽ കീഴടങ്ങി. മുൻ മന്ത്രിമാരായ മെറിക്സൽ സെററ്റ്, ലൂയിസ് പ്യുഗ്, ക്ലാര പോൻസാതി എന്നിവർക്കൊപ്പമാണ് പുജെമോണ്ട് ബെൽജിയൻ െഫഡറൽ പൊലീസിനു മുമ്പാകെയെത്തിയത്.
അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഇവർക്കെതിരെ സ്പാനിഷ് ജഡ്ജി അന്താരാഷ്ട്ര അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇവർക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ ജഡ്ജി ഇന്നു തീരുമാനമെടുക്കും.
ഹിതപരിശോധനക്കു ശേഷം സ്പാനിഷ് സർക്കാർ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി നേരിട്ടു ഭരണം തുടങ്ങിയതോടെയാണ് പുെജമോണ്ട് ബ്രസൽസിലേക്ക് പലായനം ചെയ്തത്.
ഇദ്ദേഹത്തിനെതിരെ സ്പാനിഷ് കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സ്പാനിഷ് കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ ഉടൻ മടങ്ങില്ലെന്നും അതിനിടെ പുജെമോണ്ട് വ്യക്തമാക്കി. ഡിസംബർ 21ന് സ്പെയിൻ കാറ്റലോണിയയിൽ നടത്താൻ തീരുമാനിച്ച പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ, പ്രാദേശിക തെരഞ്ഞെടുപ്പിൽ പുജെമോണ്ടിെൻറ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സർവേ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
