Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ: ഉ​പരോധം...

റഷ്യ: ഉ​പരോധം തുടരുമെന്ന്​ യൂറോപ്യൻ യൂണിയൻ

text_fields
bookmark_border
റഷ്യ: ഉ​പരോധം തുടരുമെന്ന്​ യൂറോപ്യൻ യൂണിയൻ
cancel

ബർലിൻ​: റഷ്യക്ക്​ മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന്​ യൂറോപ്യൻ യൂണിയൻ. ജർമനിയിൽ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്​ത സമ്മേളനത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്​.

യുക്രൈനിലും സിറിയയിലെ അലപ്പോയിലെ സിവിലിയൻമാർക്ക്​ നേരെയും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന്​  റഷ്യക്കുമേൽ സമ്മർദം ​െചലുത്താനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്​. സിറിയയിൽ മോശം സാഹചര്യമാണ്​ ഇപ്പോൾ ഉള്ളതെന്നും സ്​ഥിതി ഗതികൾ കൂടുതൽ വഷളാവാതിരിക്കാനുള്ള ഏക പോംവഴി ഉപരോധം തുടരുകയാണെന്നതാണെന്നും​ യൂറോപ്യൻ യൂണിയൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ടസ്​ക്​ പറഞ്ഞു.

അതേസമയം സിറിയയിൽ സിവിലിയൻമാ​ർക്കെതി​രെ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യക്കെതിരെ എ​ന്തൊക്കെ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. യുക്രൈനിലെ ക്രീമിയയിൽ അധികാരം സ്​ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന്​ പിന്നാലെയാണ്​ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർ​െപ്പടുത്തിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:european union
News Summary - european union
Next Story