Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 4:43 PM GMT Updated On
date_range 1 Jun 2019 4:43 PM GMTഇ.യു തലപ്പത്ത് വനിത വരുമോ?
text_fieldsബ്രസൽസ്: ഇക്കുറി യൂറോപ്യൻ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകളുടെ എണ്ണത്തിൽ വർധനവ്. എന്നാൽ, സഭയിൽ 60 ശതമാനത്തോളമുള്ള പുരുഷന്മാർക്ക് തന്നെയാണ് മേധാവിത്വം.
2014നെ അപേക്ഷിച്ച് 36ൽനിന്ന് 39 ശതമാനമായാണ് വനിതകളുടെ പ്രാതിനിധ്യം വർധിച്ചത്. അതായത് 751അംഗ പാർലമെൻറിൽ 286 എണ്ണം. പ്രാതിനിധ്യം വർധിച്ച സാഹചര്യത്തിൽ ജീൻ ക്ലോദ് ജങ്കാറിെൻറയോ ഡോണൾഡ് ടസ്കിെൻറയോ പിൻഗാമിയായി യൂറോപ്യൻ കമീഷനിലോ കൗൺസിലിലോ വനിത പ്രസിഡൻറിനെ നിയമിക്കുമോ എന്നറിയാനാണ് ലോകം വീക്ഷിക്കുന്നത്.
Next Story