Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.എ.എ: യൂറോപ്യന്‍...

സി.എ.എ: യൂറോപ്യന്‍ പാര്‍ലമെൻറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു; നയതന്ത്ര വിജയമെന്ന്​ ഇന്ത്യ

text_fields
bookmark_border
സി.എ.എ: യൂറോപ്യന്‍ പാര്‍ലമെൻറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു; നയതന്ത്ര വിജയമെന്ന്​ ഇന്ത്യ
cancel

ബ്രസൽസ്​/ന്യൂഡല്‍ഹി: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ യൂറോപ്യന്‍ പാര്‍ലമ​​െൻറില്‍ അവതരിപ്പിക്കപ്പെ ട്ട പ്രമേയങ്ങളില്‍ വ്യാഴാഴ്​ച നടക്കാനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന ്​ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.

അതേസമയം, പ്രമേയങ്ങളില്‍ ബുധനാഴ്​ച യൂറോപ്യന്‍ പാര്‍ലമ​​െൻറിൽ ചര്‍ച് ച നടന്നിരുന്നു. വോ​ട്ടെടുപ്പ്​ മാർച്ചിലേക്ക്​ മാറ്റിയതായാണ്​ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്​. ലോക്‌സഭ സ്​പീക്കര്‍ ഓംബിര്‍ള യൂറോപ്യന്‍ പാര്‍ലമ​​െൻറ്​ പ്രസിഡൻറ്​ ഡേവിഡ് മരിയ സസ്സോളിക്ക് പ്രമേയങ്ങളുമായി ബന്ധപ്പെട്ട് കത്തയച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്​തമാക്കി.

പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയ കക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്​റ്റ്​ ആന്‍ഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് കഴിഞ്ഞ ദിവസം പ്രമേയങ്ങള്‍ കൊണ്ടുവന്നത്. സി.എ.എ ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്ന്​ ആരോപിക്കുന്ന അഞ്ച്​ പ്രമേയങ്ങൾക്ക്​ 751 അംഗ പാര്‍ലമ​​െൻറിലെ 559 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും പറയുന്നു.

സി.എ.എയും എൻ.ആർ.സിയും പോലുള്ള നടപടികൾ ‘പരദേശീസ്​പർധയുടെ അന്തരീക്ഷം’ വഷളാക്കുമെന്നും സാമുദായിക അസഹിഷ്​ണുതയും വിവേചനവും വർധിപ്പിക്കുമെന്നുമുള്ള രൂക്ഷ വിമർശനങ്ങളാണ്​ പ്രമേയങ്ങളിലുള്ളത്​. അതിനിടെ, സി.എ.എ നടപ്പാക്കുന്നതിൽ ഇന്ത്യയെ പിന്തുണക്കുന്നതും അതിരുകടന്ന കലാപങ്ങളെ എതിർക്കുന്നതുമായ ആറാമതൊരു പ്രമേയവും യൂറോപ്യൻ യൂനിയനിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്​. 66 അംഗങ്ങളാണ് ഈ പ്രമേയത്തെ അനുകൂലിക്കുന്നത്​.

ഇന്ത്യ–യൂറോപ്യൻ യൂനിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ ബ്രസൽസ്‌ സന്ദർശിക്കാനിരിക്കെയാണ്‌ പ്രമേയത്തിൻ മേലുള്ള വോ​ട്ടെടുപ്പ്​ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്​. നേരത്തേ, സി.എ.എയും എൻ.ആർ.സിയുമെല്ലാം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന്​​ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsCitizenship Amendment ActEuropean parliament news
News Summary - European Parliament puts off vote on anti-CAA resolution -India news
Next Story