യൂറോപ്പിൽ കോവിഡ് മരണം ലക്ഷം കടന്നു
text_fieldsയൂറോപ്പിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ ് വൈറസ് കൂടുതൽ നാശംവിതച്ചത്. ഇറ്റലിയിലെയും സ്പെയിനിലെയും മരണനിരക്ക് 20,000 കവിഞ്ഞിരിക്കയാണ്. ഫ്രാൻസ് തൊട് ടുപിന്നാലെയുണ്ട്. സ്പെയിനിൽ ദിവസേനയുള്ള മരണനിരക്കിൽ കുറവുണ്ട്. ഞായറാഴ്ച 410 പേരാണ് മരിച്ചത്. മാർച്ച് 22നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ആകെ മരണം 20,639 ആണ്.
രോഗബാധിതരുടെ എണ്ണത്തിൽ തുർക്കി ഇ റാനെ മറികടന്നു. 82,329 പേരിലാണ് തുർക്കിയിൽ രോഗം സ്ഥിരീകരിച്ചത്. അൽജീരിയ, മൊറോകോ രാജ്യങ്ങൾ ലോക്ഡൗൺ നീട്ടി യപ്പോൾ, ഇറാൻ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. കടകളും ഫാക്ടറികളുമാണ് തുറന്നത്. ആരാധനാലയങ്ങൾമേയ് നാലുവരെ അടഞ്ഞുകിടക്കും. ജയിലുകളിൽ കോവിഡ് പടരുന്നത് തടയുന്നതിെൻറ ഭാഗമായി പുറത്തുവിട്ട തടവുകാർക്ക് ഒരുമാസം കൂടി പുറത്തുതന്നെ കഴിയാം.
ന്യൂയോർക്കിൽ മരണനിരക്കിൽ അൽപം കുറവുണ്ട്. യു.എസിലും ബ്രസീലിലും ഇസ്രായേലിലും ലോക്ഡൗണിനെതിരെ ജനം തെരുവിലിറങ്ങി.ജീവനക്കാർക്ക് പനിയുണ്ടോ എന്ന് തിരിച്ചറിയാൻ യു.എസിലെ സംഭരണശാലകളിൽ ആമസോൺ തെർമൽ കാമറകൾ സ്ഥാപിച്ചു. കോവിഡ് ബാധിച്ച നടനും ടെലിവിഷൻ താരവുമായ നിക് കോർഡെറോയുടെ വലതുകാൽ മുറിച്ചുമാറ്റു. 20 ദിവസമായി ലോസ് ആഞ്ജൽസിലെ ആശുപത്രിയിലാണ് ഇദ്ദേഹം.
ജപ്പാനിൽ രോഗബാധിതരുടെ എണ്ണം 10,361 ആയി. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയവർ പാകിസ്താനിൽ തിരിച്ചെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൽ രോഗികളുടെ എണ്ണം 13,300 ആയി. ഇപ്പോൾ 7993 പേർക്കാണ് കോവിഡ് പിടിപെട്ടത്. ഞായറാഴ്ചയോടെ ലോക്ഡൗണിൽ ഇളവുവരുത്തിയെന്ന് കാവൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു.
സിംഗപ്പൂരിൽ 24 മണിക്കൂറിനിടെ 596 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 6588 ആയി. ദക്ഷിണ കൊറിയയിൽ രണ്ടുമാസത്തിനിടെ ആദ്യമായി രോഗബാധിതരുടെ എണ്ണം ഒറ്റയക്ക സംഖ്യയിലെത്തി. കഴിഞ്ഞദിവസം എട്ടുപേരിലാണ് കോവിഡ് കണ്ടെത്തിയത്. ദക്ഷിണ കൊറിയയും ലോക്ഡൗണിൽ ഇളവു പ്രഖ്യാപിച്ചു.ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 36000 കവിഞ്ഞു.
സ്പെയിനിൽ കുട്ടികൾക്ക് പുറത്തിറങ്ങാൻ അനുമതി
മഡ്രിഡ്: സ്പെയിനിൽ പുതിയ കേസുകൾ കുറഞ്ഞതോടെ ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു. കുട്ടികൾക്ക് വീടിനു പുറത്തിറങ്ങാൻ സ്പാനിഷ് സർക്കാർ അനുമതി നൽകി. ഈ മാസം 27 മുതലാണ് വിലക്കു നീക്കുക. കുട്ടികൾക്ക് ഇളവു വേണമെന്ന് ബാഴ്സലോണ മേയർ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 14 മുതൽ കുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയിരിക്കയാണ്.