Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ റെക്കോഡ്...

ബ്രിട്ടനിൽ റെക്കോഡ് ചൂട്; ജർമനിയിൽ ജലാശയങ്ങൾ വറ്റിവരണ്ടു

text_fields
bookmark_border
europe-heat-wave-26719.jpg
cancel

ലണ്ടൻ: പടിഞ്ഞാറൻ യൂറോപ്പാകെ കടുത്ത ചൂടിൽ പൊള്ളുകയാണ്. ബ്രിട്ടനിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.1 സെൽഷ്യസ ാണ് കേംബ്രിജിലെ ചൂട്. 2003ൽ 38.5 സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയ സർവകാല റെക്കോഡ്. കടുത്ത ചൂട് റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.

കേബിളുകളുടെ തകരാറിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഇതേത്തുടർന്ന് നൂറുകണക്കിനുപേർ വിവിധ സ്​റ്റേഷനുകളിൽ കുടുങ്ങി. വയോധികർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. ബ്രിട്ടനിലെ ഉഷ്ണതരംഗം ഫ്രാൻസിലും ജർമനിയിലും നെതർലൻഡ്സിലും അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം താപനില റെക്കോഡ് ഭേദിച്ചു. 42.6 സെൽഷ്യസാണ് പാരിസിൽ രേഖപ്പെടുത്തിയ ചൂട്. വടക്കൻ ജർമനിയിലെ പുഴകളും തടാകങ്ങളും വരണ്ട നിലയിലാണ്.

Show Full Article
TAGS:Europe heat wave heat wave world news malayalam news 
News Summary - Europe boils in record-setting heat wave -world news
Next Story