Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂറോപ്പിൽ...

യൂറോപ്പിൽ അതിർത്തികൾക്ക്​ താഴ്

text_fields
bookmark_border
യൂറോപ്പിൽ അതിർത്തികൾക്ക്​ താഴ്
cancel


ലോകത്ത്​ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഫ്രാൻസിൽ​ നഗരങ്ങൾ അടച്ചു. 15 ദിവസത്തേക്ക്​ ജനങ്ങളോട്​ വ ീട്ടിൽതന്നെ കഴിയാനാണ്​ സർക്കാർ നി​ർദേശം. കോവിഡിനെതിരായ പോരാട്ടത്തെ യുദ്ധമെന്നാണ്​ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്​. ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന്​ നിരീക്ഷിക്കാൻ ഒരുലക്ഷത്തോളം പൊലീസുകാരെയാണ്​ നഗരങ്ങളിൽ വിന്യസിച്ചത്​. ജപ്പാനിൽ യൂറോപ്യൻ യാത്രക്കാർക്ക്​ വിസ നൽകുന്നത്​ നിർത്തി. 38 പേരാണ്​ രാജ്യത്ത്​ നിരീക്ഷണത്തിലുള്ളത്​.യൂറോപ്പിൽ 30 ദിവസത്തെ യാത്രവിലക്ക്​ ഏർപ്പെടുത്തി.യു.എസ്​-കാനഡ അതിർത്തി അടച്ചു.

യൂറോപ്യൻ നേതാക്കൾ മറ്റു രാജ്യങ്ങളിലേക്കുള്ള സന്ദർശനവും വെട്ടിച്ചുരുക്കി. വൈറസ്​ ബാധമൂലം ആഗോളവിപണിയിൽ തകർച്ച തുടരുകയാണ്​. വിവിധ സർക്കാറുകളും ബാങ്കുകളും ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിക്ഷേപകർ ഭയത്തിലാണ്​. വൈറസ്​ ബാധ സംശയിക്കുന്നവർ മടിക്കാതെ പരിശോധന നടത്തണമെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ നിർദേശം. ‘പരിശോധിക്കൂ, ചികിത്സിക്കൂ, നിരീക്ഷണത്തിൽ കഴിയൂ’ എന്നാണ്​ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം.

ഇറ്റലിയിൽ 345 പുതിയ മരണം കൂടി റിപ്പോർട്ട്​ ചെയ്​തതോടെ, യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി അടച്ചു. യു.എസിൽ 50 സംസ്​ഥാനങ്ങളിലേക്കും വൈറസ്​ പടർന്നു. ആഗോളതലത്തിൽ വൈറസ്​ ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. 7500 പേർ മരിച്ചതായാണ്​ ലോക​ാരോഗ്യ സംഘടനയുടെ സ്​ഥിരീകരണം. വൈറസ്​ ബാധിതരിൽ 80,000 പേർ രോഗമുക്​തി നേടിയിട്ടുണ്ട്​.

മ​േലഷ്യ-സിംഗപ്പൂർ അതിർത്തി അടച്ചു
ക്വാലാലംപുർ:മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്​ രാജ്യങ്ങളാണ്​ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയത്​. കോവിഡ്​-19​​െൻറ വ്യാപനം തടയുന്നതിനായി മ​േലഷ്യ-സിംഗപ്പൂർ അതിർത്തി അടച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വൈറസ്​ ബാധ ഏറ്റവും കൂടുതൽ മലേഷ്യയിലാണ്​. ക്വാലാലംപുരിലെ ഉൾപ്രദേശത്തുള്ള പള്ളിയാണ്​ വൈറസി​​​െൻറ ഉറവിടമെന്നാണ്​ കരുതുന്നത്​. ഇവിടെ നടന്ന പരിപാടിയിൽ 16,000 ആളുകൾ പ​ങ്കെടുത്തതായാണ്​ കരുതുന്നത്​. വൈറസ്​ രൂക്ഷമായി പടരുന്നതു തടയാൻ അതിർത്തികൾ അടക്കുന്നതടക്കമുള്ള കടുത്ത നടപടികൾ രാജ്യങ്ങൾ കൈക്കൊള്ളണമെന്ന്​ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

ഇന്തോനേഷ്യ, ശ്രീലങ്ക, തായ്​ലൻഡ്​, ബംഗ്ലാദേശ്​,​ ഉത്തര കൊറിയ, തായ്​വാൻ തുടങ്ങിയ രാജ്യങ്ങളിലും വൈറസ്​ സ്​ഥിരീകരിച്ചുകഴിഞ്ഞു. ഇന്തോനേഷ്യയിൽ 55 കേസുകളാണ്​ ബുധനാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ വൈറസ്​ ബാധിതരുടെ എണ്ണം 227ഉം മരണസംഖ്യ 19ഉം ആയി. ഇറാനിൽ 147 മരണങ്ങൾകൂടി റിപ്പോർട്ട്​ ചെയ്​തു. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1135 ആയി. തെഹ്​റാനിൽ ആണ്​ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​തത്​ -213. മധ്യ ഇറാനിലെ ഇസ്​ഫഹാൻ ആണ്​ രണ്ടാംസ്​ഥാനത്ത്​. 162 പേരാണ്​ ഇവിടെ മരിച്ചത്​. അതിനിടെ, വൈറസ്​ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി തള്ളി. ഇറാഖിലും വൈറസ്​ ബാധിതരുടെ എണ്ണം വർധിക്കുകയാണ്​. പാകിസ്​താനിൽ 245 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. തായ്​ലൻഡിൽ ബുധനാഴ്​ച 35 പേരിലാണ്​ സ്​ഥിരീകരിച്ചത്​. ശ്രീലങ്കയിൽ രാജ്യത്തേക്കുള്ള വിമാനസർവിസുകൾ രണ്ടുദിവസത്തേക്ക്​ നിർത്തി. യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക്​ നേപ്പാളിലും വിലക്കുണ്ട്​.

വൈറസ്​ ലാബിൽ വികസിപ്പിച്ചതല്ല -യു.എസ്​
ഇതിനകം എണ്ണായിരത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ കോവിഡ്​-19​ ലാബിൽ നിർമിച്ചതല്ലെന്നും സ്വാഭാവികമായി ഉണ്ടായതാണെന്നും പഠനം. ബ്രിട്ടൻ കേന്ദ്രമായ നേച്വർ മെഡിസിൻ എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്​ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്​. ഇതോടെ,കോവിഡ്​​ ലാബ്​ നിർമിതമാണെന്ന അഭ്യൂഹങ്ങൾക്കാണ്​ വിരാമമാകുന്നത്​​.
വൈറസി​​​െൻറ ജനിതക രേഖയിൽപെട്ട സാർസ്​-സി.ഒ.വി-2 വൈറസിനെയാണ്​ ഗവേഷകർ പഠന വിധേയമാക്കിയത്​. സാർസ്​-സി.ഒ.വി-2 വൈറസാണ്​ കോവിഡ്​-19 രോഗമുണ്ടാക്കുന്നത്. കൊറോണ വൈറസ്​ ലാബിൽ നിർമിച്ചവയാണെന്നതിന്​ ഒരു തെളിവുമില്ലെന്ന്​ ജനിതക പഠനം നടത്തിയ അമേരിക്കയിലെ ദ സ്​ക്രിപ്​റ്റ്​സ്​ റിസർച് ഇൻസ്​റ്റിറ്റ്യൂട്ടിലെ ശാസ്​ത്രജ്ഞർ വ്യക്​തമാക്കി. വൈറസി​​​െൻറ വകഭേദങ്ങളെ കുറിച്ച്​ ലഭ്യമായ വിവരങ്ങൾ താരതമ്യംചെയ്യു​േമ്പാൾ സാർസ്​-സി.ഒ.വി-2 സ്വാഭാവികമായുണ്ടായതാണെന്ന്​ വ്യക്​തമാണെന്ന്​ ജനിതകപഠനത്തിൽ പങ്കാളിയായ ഗവേഷകൻ ക്രിസ്​റ്റ്യൻ ആൻഡേഴ്​സൺ ചൂണ്ടിക്കാട്ടി.

Latest VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona virus
News Summary - Europe boarder close-India news
Next Story