Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യാവകാശ ലംഘനം: തുർക്കിക്ക്​ ഇ.യു ധനസഹായം നഷ്​ടമാവും

text_fields
bookmark_border
turkey
cancel

​ബർലിൻ: തുർക്കി സർക്കാർ മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്ന റിപ്പോർട്ടി​നെ തുടർന്ന്​ രാജ്യത്തിനുള്ള ധനസഹായം വെട്ടിക്കുറക്കുമെന്ന്​ യൂറോപ്യൻ യൂനിയൻ (ഇ.യു)അറിയിച്ചു. ഇ.യു നൽകാനിരുന്ന ആയിരത്തിലധികം കോടി രൂപയുടെ ധനസഹായമാണ്​ തുർക്കിക്ക്​ നഷ്​ടമാവുകയെന്ന്​ യൂറോപ്യൻ പാർലമ​െൻറ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. ജനാധിപത്യം, നിയമവാഴ്​ച, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ തുർക്കിയിലെ സാഹചര്യങ്ങൾ ആശങ്കജനകമാണെന്ന്​ യൂറോപ്യൻ പാർലമ​െൻറ്​ വിലയിരുത്തിയതി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

2016ലുണ്ടായ അട്ടിമറിശ്രമത്തി​നു പിന്നാലെ തുർക്കിയിൽ വിമത കേന്ദ്രങ്ങൾക്കുനേരെ ഭരണകൂട നടപടി ശക്തമാക്കിയിരുന്നു. ഇതി​​െൻറ ഭാഗമായി പതിനായിരങ്ങളാണ്​ അറസ്​റ്റിലായത്​. നടപടി പാശ്ചാത്യരാഷ്​ട്രങ്ങളുടെയും അന്താരാഷ്​ട്ര ഏജൻസികളുടെയും കനത്ത വിമർശനത്തിന്​ ഇടയാക്കി. ഇൗ വർഷം ഏപ്രിലിൽ പ്രസിഡൻറി​​െൻറ അധികാരം ഉൗട്ടിയുറപ്പിച്ച്​ തുർക്കി നടത്തിയ ഭരണഘടന ഭേദഗതിയും ഇ.യു അംഗരാജ്യങ്ങളും തുർക്കിയും തമ്മിലെ ബന്ധം വഷളാക്കി. അതേസമയം, ഇ.യു ആരോപണങ്ങൾ തുർക്കി തള്ളി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - EU cuts Turkey funding after 'democratic deterioration'- World news
Next Story