ബ്രെക്സിറ്റ് ജനുവരി 31 വരെ നീട്ടാൻ യൂറോപ്യൻ യൂണിയന്റെ അനുമതി
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടുപോകുന്ന ‘െബ്രക്സിറ്റ്’ 2020 ജനുവരി 31 വരെ നീട്ടാൻ യൂറോപ്യൻ യൂനിയൻ (ഇ.യു) തത്ത്വത്തിൽ അനുമതി നൽകി. അതനുസരിച്ച്, നേരേത്ത നിശ്ചയിച്ചപ്രകാരം ഈ വ്യാഴാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടേണ്ടതില്ല.
െബ്രക്സിറ്റ് കരാർ പാർലമെൻറ് നേരേത്ത അംഗീകരിച്ചാൽ, അപ്പോൾ ബ്രിട്ടന് ഇ.യു വിടാനാകുമെന്ന് ഇ.യു കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് പറഞ്ഞു.
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് ഡിസംബർ ആദ്യം നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസണിെൻറ പദ്ധതിയിൽ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് എം.പിമാർ. അതിനിടെയാണ് നിർണായക തീരുമാനമുണ്ടായത്.
ഉടമ്പടി ഉണ്ടായാലും ഇല്ലെങ്കിലും ഒക്ടോബർ 31ന് ബ്രിട്ടൻ ഇ.യു വിടുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചുപറഞ്ഞിരുന്നു. എന്നാൽ, നിയമപരമായ ബാധ്യതമൂലം അദ്ദേഹത്തിന് ഇ.യുവിെൻറ പുതിയ നിർദേശം അംഗീകരിക്കേണ്ടിവരും.