കണ്ടെയ്നർ ലോറിയിൽ മൃതദേഹങ്ങൾ: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsലണ്ടൻ: ബ്രിട്ടനിലെ എസക്സിൽ കണ്ടെയ്നർ ലോറിയിൽ 39 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്റ്റാൻസണിൽ നിന്ന് പിടിയിലായ ആൾക്ക് ബൾഗേറിയയിൽ നിന്നുള്ള മനുഷ്യക്കടത്തിൽ പങ്ക ുണ്ടെന്നാണ് പൊലീസ് നിഗമനം. കേസിൽ ഇതുവരെ ഒരു യുവതി ഉൾപ്പെടെ നാലു പേർ അറസ്റ്റിലായിട്ടുണ്ട്.
ലോറിയിലെ മൃതദേഹങ്ങൾ ചൈനീസ് പൗരൻമാരുടെതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 11 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയാകാനുണ്ട്.
ബ്രിട്ടനിലെ എസക്സ് എസ്റ്റേറ്റ് വ്യവസായ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് കൗമാരക്കാരന്റേതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ എട്ടെണ്ണം സ്ത്രീകളുടേതാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് ബ്രിട്ടനിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു സംഘം.
സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ മോ റോബിൻസണെ (25)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐറിഷ് പൗരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് േലാറി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ബൾഗേറിയൻ-ബെൽജിയം പൊലീസും അന്വേഷണം നടത്തുന്നുണ്ട്.