ഇ.യു അംഗത്വ ചര്‍ച്ച: അഭയാര്‍ഥികളെ യൂറോപ്പിലേക്ക് കടത്തിവിടുമെന്ന് തുര്‍ക്കി
text_fieldsഅങ്കാറ: യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കി അംഗത്വം നല്‍കുന്നതിനായി ചര്‍ച്ച പുനരാരംഭിച്ചില്ളെങ്കില്‍ അഭയാര്‍ഥികള്‍ക്ക് യൂറോപ്പിലേക്കുള്ള കവാടം തുറന്നുകൊടുക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് മുന്നറിയിപ്പു നല്കി. അതിര്‍ത്തികള്‍ തുറന്നിട്ടാല്‍ യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ ഒഴുകും. ഇസ്തംബൂളില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയാര്‍ഥി പ്രവാഹം തടയുന്നതിന് അഭയാര്‍ഥികളെ തുര്‍ക്കി തിരികെ സ്വീകരിക്കണമെന്നു യൂറോപ്യന്‍ യൂനിയന്‍ അഭ്യര്‍ഥിച്ചിരുന്നു. പകരം തുര്‍ക്കിക്ക് യൂനിയന്‍ പൗരത്വം അനുവദിക്കുമെന്നും വിസയില്ലാതെ ഈ രാജ്യങ്ങളിലേക്ക് തുര്‍ക്കി പൗരന്മാര്ക്ക് സന്ദര്‍ശനം അനുവദിക്കുമെന്നും ഇ.യു അറിയിച്ചിരുന്നു.
എന്നാല്‍, കരാറിന്‍െറ ഭാഗമായി തുര്‍ക്കി അഭയാര്‍ഥികളെ സ്വീകരിച്ചെങ്കിലും യൂനിയന്‍ അംഗത്വ ചര്‍ച്ച പുനരാരംഭിച്ചില്ല. തുടര്‍ന്നാണ് വെല്ലുവിളിയുമായി ഉര്ദുഗാന് രംഗത്തത്തെിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
