അംഗല മെർകൽ ഭീകരവാദികളെ സംരക്ഷിക്കുന്നു -ഉർദുഗാൻ
text_fieldsഇസ്തംബൂൾ: ജർമൻ ചാൻസലർ അംഗല മെർകൽ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. തുർക്കി ഹബർ ടീവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജർമൻ ചാൻസലറെ രൂക്ഷമായി വിമർശിച്ച് ഉർദുഗാൻ രംഗത്തെത്തിയത്. മെർകൽ, ഭീകരർക്കെതിരെ നടപടിയെടുക്കാതെ എന്തിനാണ് അവരെ ഒളിപ്പിക്കുന്നത്. അതിനർഥം ഭീകരരെ അവർ പിന്തുണക്കുകയാണെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
തുർക്കി, യൂറോപ്യൻ യൂണിയൻ, യു.എസ് എന്നീ രാഷ്ട്രങ്ങൾ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയെ (പി.കെ.കെ) പേരെടുത്ത് പറയാതെ സൂചിപ്പിക്കുകയായിരുന്നു ഉർദുഗാൻ.
ഏപ്രിലിൽ തുർക്കിയിൽ നടക്കുന്ന നടക്കുന്ന ഹിതപരിശോധന സംബന്ധിച്ച പ്രചാരണം നടത്തുന്നതിന് തുർക്കി മന്ത്രിമാർക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങൾ അനുമതി നിഷേധിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇൗ വിഷയത്തിൽ തുർക്കിയുമായി ഫ്രാൻസ് തുറന്ന സമീപനം സ്വീകരിക്കുേമ്പാൾ നെതർലാൻറ്, ജർമനി, ഒാസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് തുർക്കിക്കെതിരെ രംഗത്ത് വന്നത്.
എന്നാൽ ഇക്കാര്യത്തിൽ നയതന്ത്ര മര്യാദകൾ ലംഘിച്ചത് തുർക്കിയാണെന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റൂെട്ട പ്രതികരിച്ചിരുന്നു. ഹിതപരിശോധനക്കായുള്ള റാലി അനുവദിക്കില്ലെന്ന് തങ്ങൾ നേരത്തെ വ്യക്തമാക്കിയതാണെന്നും അത് തുർക്കി മന്ത്രിമാർ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ തുർക്കിയുടേത് അധികപ്രസംഗമെന്ന് യൂറോപ്യൻ യൂനിയൻ വിമർശമുന്നയിച്ചു. തുർക്കി മന്ത്രിമാരെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രങ്ങളാണ്. ഇപ്പോൾ ഉർദുഗാൻ നടത്തുന്ന പ്രസ്താവനകൾ പ്രശ്നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്നും യൂറോപ്യൻ യൂനിയൻ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു. ഭാവിയിൽ തുർക്കി രാഷ്ട്രീയക്കാർക്ക് രാജ്യത്ത് റാലിക്ക് അനുമതി നിഷേധിക്കുമെന്ന് ജർമനിയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
