Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാക്രോൺ ഏപ്രിലിൽ യു.എസ് സന്ദർശിക്കും
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഏപ്രിൽ 23 മുതൽ 25 വരെ യു.എസിൽ സന്ദർശനം നടത്തും. ഫ്രാൻസ് സന്ദർശനത്തിനിടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാക്രോണിനെ യു.എസിലേക്ക് ക്ഷണിച്ചിരുന്നു. നല്ലബന്ധം പുലർത്തുന്നുണ്ടെങ്കിലും ട്രംപും മാക്രോണും തമ്മിൽ സുപ്രധാന വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്.
2015ലെ പാരിസ് കാലാവസ്ഥ ഉച്ചകോടിയിൽനിന്ന് യു.എസ് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചപ്പോഴും ഭിന്നത മറനീക്കി. 1718ൽ ഫ്രാൻസ് കണ്ടെത്തിയതിെൻറ മുന്നൂറാം വാർഷികം ആഘോഷിക്കുന്ന ന്യൂ ഒാർലിയൻസ് മാക്രോൺ സന്ദർശിക്കുമെന്ന് നയതന്ത്ര കേന്ദ്രങ്ങൾ പറഞ്ഞു.
Next Story
