Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇൗജിപ്​തിൽ പോളിങ്​...

ഇൗജിപ്​തിൽ പോളിങ്​ കുറഞ്ഞു; ജയം അൽസീസിക്ക് 

text_fields
bookmark_border
ഇൗജിപ്​തിൽ പോളിങ്​ കുറഞ്ഞു; ജയം അൽസീസിക്ക് 
cancel

കൈ​റോ: ഇൗ​ജി​പ്​​തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ​ട്ടാ​ള​മേ​ധാ​വി​കൂ​ടി​യാ​യ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​ക്ക്​ ര​ണ്ടാം ജ​യം. വോ​ട്ടി​ങ്​​നി​ല വീ​ണ്ടും താ​ഴോ​ട്ടു​പോ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 92 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ സീ​സി അ​ൽ​ഗ​ദ്​ പാ​ർ​ട്ടി​യി​ലെ മൂ​സ മു​സ്​​ത​ഫ മൂ​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​റു കോ​ടി വോ​ട്ട​ർ​മാ​രി​ൽ 2.3 കോ​ടി പേ​ർ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ്​ ഒൗ​ദ്യോ​ഗി​ക ഭാ​ഷ്യം. 

വോ​ട്ടു​ചെ​യ്​​ത​വ​രി​ൽ ഏ​ഴു ശ​ത​മാ​ന​ത്തോ​ളം പേ​ർ വോ​ട്ട്​ അ​സാ​ധു​വാ​ക്കി- 20 ല​ക്ഷ​ത്തി​ലേ​റെ പേ​ർ. പ​ല​രും സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലി​ല്ലാ​ത്ത​വ​രു​ടെ പേ​ര്​ എ​ഴു​തി​ച്ചേ​ർ​ത്താ​ണ്​ വോ​ട്ട്​ അ​സാ​ധു​വാ​ക്കി​യ​ത്. എ​തി​ർ​സ്​​ഥാ​നാ​ർ​ഥി​യാ​യ മൂ​സ മു​സ്​​ത​ഫ​ക്ക്​ 7,21,000 വോ​ട്ട്​ ല​ഭി​ച്ചു. ത​നി​ക്ക്​ 10 ശ​ത​മാ​നം വോ​ട്ടു​ക​ൾ​ പ്ര​തീ​ക്ഷി​ച്ചി​രു​െ​ന്ന​ന്നും സീ​സി​യു​ടെ ജ​ന​പ്രി​യ​ത​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​​ണ്ട​തെ​ന്നും മൂ​സ മു​സ്​​ത​ഫ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഇ​യാ​ൾ സീ​സി​യു​ടെ ഡ​മ്മി സ്​​ഥാ​നാ​ർ​ഥി​യാ​ണെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. 

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യ അ​ല​ക്​​സാ​ൻ​ഡ്രി​യ​യി​ൽ 39 ശ​ത​മാ​നം പേ​ർ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ 88 ശ​ത​മാ​ന​വും സീ​സി​ക്ക്​ ല​ഭി​ച്ചു. ഒ​മ്പ​തു ശ​ത​മാ​ന​മാ​ണ്​ അ​സാ​ധു വോ​ട്ടു​ക​ൾ. ദാ​ഖി​ലി​യ​യി​ൽ 47 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. സീ​സി​ക്ക്​ 85 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ക​ൾ ല​ഭി​ച്ചു. അ​തി​നി​ടെ, വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​വ​ർ​ക്ക്​ വ്യാ​പ​ക​മാ​യി പ​ണ​വും സ​മ്മാ​ന​പ്പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്​​തി​ട്ടും വോ​ട്ട​ർ​മാ​ർ എ​ത്തി​യി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 47 ശ​ത​മാ​നം പേ​ർ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യെ​ങ്കി​ൽ ഇ​ത്ത​വ​ണ 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രു​ന്നു പോ​ളി​ങ്. 50 മു​ത​ൽ 100 ഇൗ​ജി​പ്​​ഷ്യ​ൻ പൗ​ണ്ട്, ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ, വി​നോ​ദ പാ​ർ​ക്ക്​ ടി​ക്ക​റ്റ്​ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്​​ത​ത്. സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഇ​ട​പെ​ട്ട്​ വി​വി​ധ പേ​രു​ക​ളി​ൽ കാ​മ്പ​യി​നു​ക​ളും ന​ട​ത്തി. 

മുൻ പ്രസിഡൻറ്​ മുഹമ്മദ്​ മുർസിക്ക്​ ജയിലിൽ കടുത്ത പീഡനമെന്ന്

കൈറോ: മുൻ ഇൗജിപ്​റ്റ്യൻ പ്രസിഡൻറ്​ മുഹമ്മദ്​ മുർസി ജയിലിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കുകയാണെന്ന്​ ആരോഗ്യം ക്ഷയിച്ച്​ അദ്ദേഹത്തി​​​െൻറ അകാല ചരമത്തിൽ കലാശിക്കുമെന്ന്​ ബ്രിട്ടീഷ്​ എം.പിമാരുടെയും അഭിഭാഷകരുടെയും സമിതി. മുര്‍സിക്ക് ചികില്‍സ നിഷേധിക്കുന്ന നിലപാടാണ് സൈനിക ഭരണാധികാരി അബ്​ദുല്‍ ഫതഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ ഭരണകൂടം തുടരുന്നതെന്നും ബ്രിട്ടിഷ് എം.പി ക്രിസ്പിന്‍ ബ്ലൻറി​​​െൻറ നേതൃത്വത്തിലുള്ള സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി. 

കരൾ രോഗവും പ്രമേഹവും അലട്ടുന്ന മുർസിക്ക്​ അപര്യാപ്‌തമായ ആരോഗ്യ പരിചരണമാണ്​ ഇൗജിപ്​ഷ്യൻ ഭരണകൂടം ലഭ്യമാക്കുന്നതെന്ന്​  മുർസിയുടെ കുടുംബം നിയോഗിച്ച ഡിറ്റെൻഷൻ റിവ്യൂ പാനലി​​​െൻറ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.  ക്രൂരവും മനുഷ്യത്വരഹിതവുമാണ് ജയിലിലെ സാഹചര്യങ്ങൾ. ത​​​െൻറ പിതാവിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന്​ മുര്‍സിയുടെ മകന്‍ അബ്​ദുല്ല മുര്‍സി ആവശ്യപ്പെട്ടു. 

മുര്‍സിയെ പാർപ്പിച്ച കുപ്രസിദ്ധമായ തോറ ജയിലിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ലണ്ടനിലെ നിയമസഹായ സ്ഥാപനമായ ഐടിഎന്‍ സോളിസേറ്റിഴ്‌സ് മുഖേനയാണ്​ അദ്ദേഹത്തി​​​െൻറ കുടുംബം സംഘത്തെ നിയോഗിച്ചത്. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സി 2013ലെ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് പുറത്താക്കപ്പെട്ടത്. പിന്നീട് അധികാരത്തിലെത്തിയ സൈനിക ഭരണകൂടം മുര്‍സിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡ്​ പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലിലടക്കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsEl-SisiEygiptMuhamad mursi
News Summary - El-Sisi wins Egypt election with 92 percent-World news
Next Story