ലണ്ടനിൽ ഇന്ത്യൻ ബാലൻ വാഹനാപകടത്തിൽ മരിച്ചു
text_fieldsലണ്ടൻ: ബിർമിങ്ഹാമിനടുത്തുള്ള എം-സിക്സ് മോേട്ടാർവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുവയസ്സുകാരനായ ഇന്ത്യൻ ബാലൻ ദേവ് നാരായണൻ മരിച്ചു. ദേവിനൊപ്പം സഞ്ചരിച്ച രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60കാരനായ വയോധികെൻറ തോളെല്ലിനും 20കാരിയുടെ കാലിനുമാണ് പരിക്കേറ്റത്.
മരണത്തിന് കാരണമാകുംവിധം അപകടകരമായ രീതിയിൽ വാഹനം ഒാടിച്ച 62കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടി. അപകട ദൃക്സാക്ഷികളെ പൊലീസ് തിരയുകയാണ്. ദേവ് ഹൃദയാഘാതത്തെതുടർന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് ആംബുലൻസ് സർവിസ് വക്താവ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
